മെഡിക്കല്‍ ലീവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പോലീസ് അക്കാദമി കെട്ടിടത്തില്‍ എസ്‌ഐ ആത്മഹത്യ ചെയ്തു. തൃശൂരിലെ കേരളാ പോലീസ് അക്കാദമി കെട്ടിടത്തിലാണ് സംഭവം. അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാര്‍ഷ് എസ്‌ഐ അയ്യന്തോള്‍ സ്വദേശി അനില്‍ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിലെ ഫാനിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ ലീവിലായിരുന്നു ഇദ്ദേഹം.
ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. അക്കാദമിയിലെ എ ബ്ലോക്കിൽ 31-ാം നമ്ബര്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി നിൽക്കുകയായിരുന്നു. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍ കുമാര്‍. . മൃതദേഹം തൃശൂര്‍ ദയാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha

























