കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അത് എന്‍റെ കഴിവ്; നസീം മുന്നയെ ട്രോളി ട്രോളന്മാർ

കോപ്പിയടിച്ചെങ്കിൽ അതെന്റെ കഴിവ് എന്ന യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠിയെ കുത്തിയ കേസിലെ പ്രതി നിസ്സാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി ട്രോളന്മാർ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ നേതാവുമായ നസീമിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. " തോല്‍ക്കാന്‍ മനസില്ലെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ച നിമിഷമായിരുന്നു ഞാന്‍ ആദ്യമായി വിജയിച്ചത്."എന്ന നസീം മുന്നയുടെ പോസ്റ്റിന് താഴെ ഒരാള്‍ "നീയൊക്കെ ഏങ്ങനെ തോല്‍ക്കാന്‍ അമ്മാതിരി കോപ്പിയടി അല്ലെ നടത്തുന്നെ... " എന്ന് കമന്‍റ് ചെയ്തു. അതിന് താഴെയാണ് " കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അത് എന്‍റെ കഴിവാണെന്ന കമന്റ് നസീം ഇട്ടത്. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് വന്നത്. പി എസ് സി ലിസ്റ്റിലുള്ളവരുടെ ദയനീയ അവസ്ഥയും ട്രോള്ളിലൂടെ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























