ഫെയ്‌സ്ബുക്ക് പരിചയം, പ്രണയം, പീഡനം... പീഡന ശേഷം നഗ്‌നചിത്രമെടുത്ത് ഭീഷണി; അറസ്റ്റ്

തിരുവല്ല ചുമത്ര സ്വദേശിനിയായ യുവതിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പീഡിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.
തിരുവനന്തപുരം പൂവച്ചല്‍ വീരണകാവ് വില്ലേജില്‍ കുന്നാരി കരിക്കകത്ത് വിഷ്ണു ടി.രാജാണ് (25) പിടിയിലായത്. യുവതി ഇക്കഴിഞ്ഞ 22-ന് കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജിലാണ് പീഡനത്തിനിരയായത്.
മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വിഷ്ണു പണം തട്ടാന്‍ ശ്രമിച്ചതോടെ യുവതി പൊലീസില്‍ പരാതി നല്‍കി.
പൊലീസിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി യുവാവിനെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
തുടര്‍ന്ന് തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























