കാലിക്കട്ട് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളോട് ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ ശിപാര്‍ശ

കാലിക്കട്ട് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളോട് ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ ശിപാര്‍ശ. രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. അധ്യാപകരായ എല്‍. തോമസ് കുട്ടി, എം. ഷാമിന എന്നിവര്‍ക്കെതിരെയാണ് നടപടി. ബോട്ടണി വിഭാഗത്തിലെ നാല് ഗവേഷക വിദ്യാര്‍ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാന്‍സലര്‍ക്കും പോലീസിനും പരാതി നല്‍കിയിരിക്കുന്നത്.
ഗവേഷണ മേല്‍നോട്ട ചുമതലയുള്ള അധ്യാപികയായ ഷാമീനയ്‌ക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി നല്‍കിയത്. മലയാളം വിഭാഗം തലവന്‍ തോമസുക്കുട്ടിക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha

























