ജയിലിൽ കേറി കേസ് പിടുത്തം; ബിഎ ആളൂരിന്റെ പ്രവൃത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപണം; സനദ് റദ്ദാക്കണമെന്ന് ബാര്‍ കൗണ്‍സില്‍

അഭിഭാഷകന്‍ ബിഎ ആളൂരിന്റെ പ്രവൃത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപണം. ആളൂരിനെതിരെ കേരള ബാര്‍ കൗണ്‍സിലാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആളൂരിന്‍റെ സന്നദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരള ബാര്‍ കൗണ്‍സില്‍ മൂന്ന് അംഗ സമിതിയെ നിയോഗിച്ചു.
ജയിലില്‍ പോയി കേസ് പിടിക്കുന്നത് അടക്കം ആളൂരിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുള്ളതായി ബാര്‍ കൗണ്‍സില്‍ പറയുന്നു. കൂടത്തായി കേസില്‍ അടക്കം ആളൂര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചതായാണ് ആരോപണം. 2004 മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് ആളൂര്‍. അതിനാല്‍ ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്നും കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























