മാത്യു മഞ്ചാടിയില്‍ ജോളി വീഴുമോ; തെളിവെടുപ്പിന് ജോളിയെ ഇന്നു കസ്റ്റഡിയില്‍ വാങ്ങും

കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടി വധക്കേസില്‍ അറസ്റ്റ് ചെയ്ത ജോളി ജോസഫിനെ തെളിവെടുപ്പിനായി പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി സമര്‍പ്പിച്ച പ്രൊഡക്ഷന്‍ വാറന്റ് അപേക്ഷ കോടതി അനുവദിച്ചു.
ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളിയെ ഇനി അറസ്റ്റ് ചെയ്യാനുള്ളത്. സിലി വധക്കേസില്‍ അറസ്റ്റ് ചെയ്ത മൂന്നാം പ്രതി പ്രജികുമാറിനെ തെളിവെടുപ്പിനായി അന്വേഷണ സംഘം ഇന്നു കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡ് സ്വര്‍ണപ്പണിക്കാരനായ പ്രജികുമാറില്‍ നിന്നു വാങ്ങിയെന്നാണ് രണ്ടാം പ്രതി എം.എസ് മാത്യു മൊഴി നല്‍കിയത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെയും ആദ്യ ഭാര്യ സിലിയുടെയും മകള്‍ ഒന്നര വയസ്സുള്ള ആല്‍ഫൈന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി എം.എസ്. മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി.
https://www.facebook.com/Malayalivartha

























