ആനയെന്ന് കേട്ടാല്‍ ഇപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വരെ ഓടും; അടങ്ങ് കേശവാ എന്നും ശിവാ എന്നും പറയേണ്ടി വരുന്നതിന് മുന്‍പ് ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാപ്പാന്‍മാരുടെയും ആനകളുടേയും ജീവന്‍ സുരക്ഷിതമാക്കാം

ആന എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലൊരു ചന്തം വരും. ഏഷ്യയിലെ ആനകള്‍, പ്രത്യേകിച്ച് കേരളത്തിലെ നാട്ടാനകള്‍ നന്നായി ഇണങ്ങുന്നവരാണ്. എന്നാലും ഇടയ്ക്ക് അവരില്‍ ചിലര്‍ ഉടക്കും. അതിന് പിന്നില്‍ കുത്സിത ശ്രമമുണ്ടെന്നാണ് ആന ഉടമസ്ഥ സംഘം ആരോപിക്കുന്നത്. ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
കാര്യമെന്തായാലും ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും? ഓടും, ഓടണം. ബ്രിട്ടിഷ് പ്രധാനമന്ത്രിയായാലും അതില്‍ മാറ്റം വരുത്താനാകില്ല. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും മദമിളകിയ ആനയെ കണ്ട് ഓടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങ് കേരളത്തില്‍. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗര്‍കോവിലിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെത്തിയപ്പോഴാണ്, വൈദ്യുതിക്കമ്പിയില്‍ തുമ്പിക്കൈ തട്ടി ആന ഇടഞ്ഞതും ബോറിസ് അടക്കമുള്ളവര്‍ പരിഭ്രാന്തരായി ഓടിയതും.
ആനകള്‍ ഇടയുന്നത് വ്യക്തമായ കാരണത്താലാണ്. ശബ്ദകോലാഹങ്ങളും കഠിനമായ ചൂടും മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാത്തതും കാരണങ്ങളാണ്. പീഡനങ്ങളിലും ഈ 'മിണ്ടാപ്രാണി' പ്രകോപിതനാകും. തെക്കന്‍ കേരളത്തില്‍ ഉത്സവങ്ങള്‍ക്കിടെ ചിലര്‍ ആനകളുടെ കണ്ണിലേക്ക് ലേസര്‍ വെളിച്ചം പതിപ്പിച്ച് പ്രകോപനമുണ്ടാക്കുകയാണത്രെ. ശബരിമലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞത് അപ്രതീക്ഷിതമായി ആനയുടെ കണ്ണിനുനേരെ ഒരു വടി വന്നതിനാല്‍. തിരുവല്ലയിലും സമാന സംഭവം. ഇന്നു ലോകം മുഴുവന്‍ ആന ഒരു സംരക്ഷിതമൃഗമാണ്. ആനകളെ പിടിക്കുന്നതിനും, വളര്‍ത്തുന്നതിനും, ആനക്കൊമ്പ്പോലെയുള്ള വസ്തുക്കള്‍ വ്യാപാരം ചെയ്യുന്നതിനും വിലക്കുകള്‍ നിലവിലുണ്ട്. മനുഷ്യര്‍ വന്‍തോതില്‍ കൊന്നൊടുക്കുന്നത് കാരണം ആനകള്‍ ഇന്നു വംശനാശ ഭീഷണിയിലാണ്. വംശീയഭീഷണി കാരണം ആനകളെ ഭാവിയിലെ ദിനോസറുകള്‍ എന്ന് വിളിക്കാറുണ്ട്. ആനകള്‍ നിരവധി പഴമൊഴികളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പോയ ബുദ്ധി ആന വലിച്ചാല്‍ വരുമോ?, കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി, കടുക് ചോരുന്നതറിയും ആന ചോരുന്നതറിയില്ല. ഇവയെല്ലാം ഉപയോഗംമൂലം തേയ്മാനം വന്ന പഴമൊഴികളാണ്. കാലിന്റെ വലുപ്പമോ ശക്തിയോ ഇല്ലാത്ത മനുഷ്യര്‍ തടി വലിപ്പിക്കുന്നതും തിടമ്പേറ്റി നടത്തുന്നതും ആനയുടെ വലുപ്പം ആനക്കറിയാത്തതുകൊണ്ടാണ്. ആ ദൗര്‍ബല്യം ചൂഷണം ചെയ്യുന്നതാണ് ആന പ്രേമികളുടെ ആവലാതി. അതുകൊണ്ട് ഇടയുമ്പോള്‍ അടങ്ങ് കേശവാ എന്നും ശിവാ എന്നും പറയേണ്ടി വരുന്നതിന് മുന്‍പ് ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാപ്പാന്‍മാരുടെയും ആനകളുടേയും ജീവന്‍ സുരക്ഷിതമാക്കാം
https://www.facebook.com/Malayalivartha


























