വാളയാര്‍ പെണ്‍കുട്ടികളുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് സമാപനം

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് സമാപനം. ഇന്നലെ തുടങ്ങി ഇന്ന് രാവിലൈ വീണ്ടും തുടരുന്ന മാര്‍ച്ച് ഉച്ചയോടെ കളക്ടേറേറ്റിന് മുന്നില്‍ ആണ് സമാപിക്കുന്നത്.
പെണ്‍കുട്ടികളുടെ മരണം പുനരന്വേഷിക്കുക, കേസ് അട്ടിമറിച്ചതിലെ രാഷ്ട്രീയ ഇടപെടലുകള്‍ ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. പോക്‌സോ കേസുകളില്‍ പണത്തിന്റെ ഒഴുക്ക് വ്യാപകമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രോസിക്യുട്ടര്‍മാര്‍ക്കും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ചാകരയാണ്. ഇതെല്ലാം പുറത്തു വന്നാല്‍ സര്‍ക്കാര്‍ കുടുങ്ങുമെന്നതിനാലാണ് വാളയാര്‍ കേസില്‍ പുനരന്വേഷണം വൈകിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് കളക്ടേറ്റിന് മുന്നിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha


























