പൂന്തോപ്പ് റോഡിലെ വെള്ളക്കെട്ടില്‍ അപകടം നിത്യസംഭവമാകുന്നു

ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ആശ്രമം ജംഗ്ഷനു സമീപം പൂന്തോപ്പില്‍ഭാഗം എല്‍പി സ്‌കൂളിനു മുന്നിലൂടെയുള്ള റോഡിലെ വെള്ളക്കെട്ടില്‍ കുഴിയറിയാതെ യാത്രക്കാര്‍ അപകടത്തില്‍പെടുന്നു.
സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ ദിവസേന യാത്ര ചെയ്യുന്ന ഈ റോഡില്‍ മഴ പെയ്താല്‍ വെള്ളക്കെട്ട് പതിവാണ്.
എന്നാല്‍ അറ്റകുറ്റപ്പണി നടത്താതെ റോഡ് തകര്‍ന്നതോടെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടു. മഴ പെയ്തതോടെ മുട്ടൊപ്പം വെള്ളം നിറഞ്ഞ റോഡില്‍ കുഴിയറിയാതെ യാത്രക്കാര്‍ അപകടത്തില്‍പെടുകയാണ്. പകല്‍ സമയങ്ങളില്‍ പോലും കുഴികള്‍ അറിയാന്‍ സാധിക്കാത്ത റോഡില്‍ രാത്രികാലങ്ങളില്‍, വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്.
വെള്ളക്കെട്ട് പതിവായ റോഡില്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താനോ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികള്‍ നീക്കാനോ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























