ഇവരാണ് താരങ്ങള്‍... എന്താണ് ക്ലീനിങ്ങ്..? രണ്ടുദിവസം കഴിഞ്ഞാല്‍ നബിദിനമല്ലേ..?

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരങ്ങള്‍ മധും ഭാര്യ ഉഷയും മകനുമാണ്. പതിവില്ലാതെ കാടുംപടലും പിടിച്ചുകിടന്ന റോഡ് വൃത്തിയാക്കുന്ന ഒരു കുടുംബം. റോഡ് വൃത്തിയാക്കുന്നതിന്റെ കാരണം അന്വേഷിച്ച യുവാവിനോട് അവര്‍ പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നവരംഗ് ഫാറൂഖ് എന്നയാള്‍ ബുധനാഴ്ച ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കേരളം ഏറ്റെടുത്തിരിക്കുന്നത്.
'ഇത് മധുവും ഭാര്യ ഉഷയും മകനുമാണ്. എന്റെ വീടിനടുത്താണ് താമസം, കാടുംപടലും പിടിച്ചുകിടന്ന റോഡ് പതിവില്ലാതെ വൃത്തിയാക്കുന്നത് കണ്ടപ്പോള്‍ കാര്‍ നിര്‍ത്തി വെറുതെ ചോദിച്ചു 'എന്താണ് ക്ലീനിങ്ങ്..? രണ്ടുദിവസം കഴിഞ്ഞാല്‍ നബിദിനമല്ലേ..? പാമ്‌ബോ മറ്റോ ഉണ്ടായാലോ..? കുഞ്ഞുകുട്ടികളടക്കം ഘോഷയാത്ര വരുന്നതല്ലേ..?' ഇതായിരുന്നു ഫാറൂഖിന്റെ പോസ്റ്റ്.
ഞായറാഴ്ച നടക്കുന്ന നബിദിനത്തില്‍ മാനസൗഹൃദം ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയാണ് പലരും കമന്റായും മറ്റും ചേര്‍ത്തിരിക്കുന്നത്. വാക്കുകളില്ല സര്‍, അങ്ങയുടെ പ്രവൃത്തിയെ പ്രശംസിക്കുന്നു. തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha



























