മലപ്പുറത്ത് തുണിക്കട കത്തി നശിച്ചു... കടയുടെ ഭിത്തി തുരന്ന നിലയില്‍, കവര്‍ച്ചയ്ക്കുശേഷം തീയിട്ടതാണോയെന്ന് സംശയം

മലപ്പുറത്ത് രണ്ടത്താണിയില്‍ തുണിക്കട കത്തി നശിച്ചു. മലേഷ്യ ടെക്സ്റ്റയില്‍സ് എന്ന തുണിക്കടയാണ് കത്തിനശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് പൊലീസിന്റെ സംശയം. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് കടയുടെ ഉടമ പറഞ്ഞു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത്. തിരൂരില്‍ നിന്നും രണ്ടു അഗ്നിശമന സേനാ യൂണിറ്റെത്തി തീ നിയന്ത്രവിധേയമാക്കി.
കടയുടെ താഴത്തെ നിലയിലെ ഭിത്തി തുരന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha



























