നേമത്ത് പോലീസ് ജീപ്പ് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്.....

പോലീസ് ജീപ്പ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലിന് നേമം പോലീസ് സ്റ്റേഷനു സമീപമാണ് സംഭവം. ബാലരാമപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.ബിനുവും എസ്ഐ തങ്കരാജും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഡ്രൈവര്‍ റജി മോന്‍, സിപിഒ മധുഎന്നിവര്‍ക്കും പരിക്കേറ്റു. ഇടതുവശത്തു കൂടി വന്ന ബെക്ക് വലത്തേയ്ക്ക് വെട്ടിത്തിരിച്ചതാണ് അപകട കാരണം. ജീപ്പ് ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ജീപ്പിന് നീസ്സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. നാലുപേരും നേമം താലൂക്ക് ആശുപത്രിയില്‍ചികിത്സ തേടി.
"
https://www.facebook.com/Malayalivartha



























