സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മല്‍സരം...

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മല്‍സരം. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ തമിഴ്‌നാടാണ് എതിരാളികള്‍. ഫൈനല്‍ റൗണ്ട് ഉറപ്പിച്ചാണ് കേരളം കളത്തില്‍ ഇറങ്ങുക. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം. മലയാളിയായ ജെസ്റ്റസ് ആന്റോയാണ് തമിഴ്‌നാടിന്റെ പരിശീലകന്‍. ആന്ധ്രയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ചുഗോളിന് കേരളം വിജയിച്ചിരുന്നു.
നവംബര്‍ അഞ്ചിന് നടന്ന മത്സരത്തിലാണ് കേരളം ആന്ധ്രയെ തകര്‍ത്തത്. പകരക്കാരനായി ഇറങ്ങിയ എമില്‍ ബെന്നിയുടെ ഇരട്ട ഗോളുകളായിരുന്നു മത്സരത്തിലെ പ്രത്യേകത. വിപിന്‍ തോമസ്, ലിയോണ്‍ അഗസ്റ്റ്യന്‍, എന്‍ ഷിഹാദ് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.
https://www.facebook.com/Malayalivartha



























