യാത്രചെയ്യവേ ബസില്‍ കുഴഞ്ഞു വീണ വൃദ്ധയ്ക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ബസില്‍ കുഴഞ്ഞു വീണ വൃദ്ധയ്ക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ എസ്ആര്‍ടി സി ഇലക്ട്രിക് ബസിലാണ് സംഭവം നടന്നത്. ബസ് ആറ്റിങ്ങല്‍ എത്തിയപ്പോഴേക്കും മടവൂര്‍ സ്വദേശിയായ വാസന്തി ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
തുടര്‍ന്ന് അതേ ബസില്‍ തന്നെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
f
https://www.facebook.com/Malayalivartha



























