നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു

നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് (58) വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായും ജോസ് തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി.
"
https://www.facebook.com/Malayalivartha



























