അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി കാറിന്റെ താക്കോല്‍ എടുത്ത് വാഹനം മോഷ്ടിച്ചുകൊണ്ടുപോയി!
വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്ന തക്കംനോക്കി തിരുവല്ലയിലെ ഒരു വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ അപഹരിച്ചു.
തീപ്പനി പറമ്പില്പുത്തന്വീട്ടില് സജീവ് മാത്യുവിന്റെ പോര്‍ച്ചില്‍ കിടന്ന സ്വിഫ്റ്റ് ഡിസയര്‍ കാറാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കള്‍ കൊണ്ടുപോയത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ കാറിന്റെ താക്കോല്‍ വീടിനുള്ളില്നിന്നെടുത്ത് കാര്‍ ഓടിച്ചുകൊണ്ടുപോകയായിരുന്നു.
വീടിന്റെ പിന്‍വാതിലും മോഷ്ടാക്കള്‍ തുറന്നിട്ടിരുന്നു. പൂട്ടിക്കിടന്ന ഗേറ്റും തുറന്നാണ് കാര്‍ കൊണ്ടുപോയിട്ടുള്ളത്.വീട്ടുകാര്‍ രണ്ടുദിവസംമുമ്പ് ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ബംഗളൂരുവിനു പോയിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയത്. വീടിനുള്ളില്‍ മേശയും അലമാരയുമൊക്കെ തുറന്ന് പരിശോധിച്ചെങ്കിലും മറ്റൊന്നും കൊണ്ടുപോയിട്ടില്ല.
അകത്തുകടന്ന മോഷ്ടാക്കള്‍ അടുക്കളയില്‍ കയറി ഓംലറ്റും ഉണ്ടാക്കി കഴിച്ചതായി പറയുന്നു. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. തിരുവല്ല പോലീസ് കേസെടുത്ത് അന്വഷണം നടത്തിവരുന്നു. വീട്ടുടമസ്ഥര്‍ ഇന്നലെ വൈകുന്നേരമാണ് മടങ്ങിയെത്തിയത്.
https://www.facebook.com/Malayalivartha