വാട്‌സാപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ലീലചിത്രങ്ങളും വിഡിയോകളും അയച്ചതിന് 60-കാരന്‍ അറസ്റ്റില്‍

അങ്കമാലി ജവഹര്‍ നഗര്‍ കളമ്പാടന്‍ ആന്റണി എന്ന 60-കാരനെ വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തു. വാട്‌സാപ്പിലൂടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
ആളൂരിനടുത്തു താമസിക്കുന്ന വീട്ടമ്മയ്ക്ക് മാസങ്ങള്‍ക്ക് മുന്‍പു വാട്‌സാപ്പിലൂടെ വിവിധ നമ്പറുകളില്‍ നിന്ന് അശ്ലീല ചിത്രങ്ങളും വിഡിയോകളും എത്തിയതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഫെയ്‌സ്ബുക്കില്‍ നിന്നു തന്റെ മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്ത് അശ്ലീലമായി ചിത്രീകരിച്ചു പലര്‍ക്കും അയച്ചു കൊടുത്തതായും വീട്ടമ്മ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവരുടെ ഫോണിലേക്ക് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു.
അങ്കമാലിയില്‍ സോളര്‍ ഹീറ്ററുകളുടെയും അനുബന്ധ സാമഗ്രികളുടെയും ബിസിനസ് നടത്തുകയായിരുന്ന പ്രതി, പത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് വാടകയ്ക്ക് താമസിച്ച സ്ഥലത്തെ വിലാസത്തിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് സിം കാര്‍ഡ് എടുത്തിരുന്നത്. അതിനാല്‍ പ്രതിയെ കണ്ടെത്താന്‍ മാസങ്ങള്‍ നീണ്ട അന്വേഷണം വേണ്ടിവന്നു. വീട്ടമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശം മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. അങ്കമാലിയിലെ വിവിധ പ്രദേശങ്ങളില്‍ ഈ ശബ്ദ സന്ദേശം കേള്‍പ്പിച്ച് ആളെ തിരിച്ചറിയുകയായിരുന്നു.
ഡിവൈഎസ്പി സി.ആര്‍. സന്തോഷ്, കൊടകര സിഐ വി. റോയി, ആളൂര്‍ എസ്‌ഐ കെ.എസ്. സുശാന്ത്, ക്രൈം സ്‌ക്വാഡ് എഎസ്‌ഐമാരായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയി പൗലോസ്, പി.എം. മൂസ, സീനിയര്‍ സിപിഒമാരായ വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, ആളൂര്‍ സ്റ്റേഷനിലെ വനിതാ സിപിഒ ടെസി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























