ഒരു കപ്പലിൽ നിന്നും മറ്റൊരു കപ്പലിലേക്ക് കയറിൽ തൂങ്ങി യാത്ര; മാധ്യമപ്രവർത്തകർക്കായി ഇന്ത്യൻ നേവി സംഘടിപ്പിച്ച സാഹസിക യാത്ര കൗതുകമായി

ഒരു കപ്പലിൽ നിന്നും മറ്റൊരു കപ്പലിലേക്ക് കയറിൽ തൂങ്ങി യാത്ര. ഇന്ത്യൻ നേവിയുടെയും ഉദ്യോഗസ്ഥരുടെയും മേൽ അർപ്പിച്ച വിശ്വാസം മാത്രം കൈ മുതൽ. ‘ അതുകൊണ്ട് തന്നെ പേടിയില്ലാതെ അവർ മുന്നേറി. ഐഎൻഎസ് സുനൈനയിൽനിന്ന് ഒപ്പം ചേർന്ന നേവിയുടെ തന്നെ ഐഎൻഎസ് ഥീറിലേയ്ക്കായിരുന്നു കടൽ യാത്രയെ അവിസ്മരണീയമാക്കിയ കയറിൽ തൂങ്ങിയുള്ള യാത്ര നടന്നത്.
തൂങ്ങിപ്പോകുന്നതിനുള്ള കയറിൽ തുണി ചുറ്റിയ ഇരുമ്പു കയറിൽ ബന്ധിച്ചായിരുന്നു അടുത്ത കപ്പലിലേക്കു തള്ളിവിട്ടത്. ആന വലിച്ചാലും പൊട്ടാത്ത കരുത്തുള്ള കയറായിരുന്നു അത്. എന്തു സംഭവിച്ചാലും നിമിഷങ്ങൾക്കൊണ്ടു രക്ഷിക്കാൻ സംവിധാനങ്ങളുമുണ്ടായിരുന്നു. കടലിലും കരയിലുമെല്ലാം മാസങ്ങൾ നീണ്ട പരിശീലനം കൊണ്ടു വൈദഗ്ധ്യം നേടിയ നീന്തൽ വിദഗ്ദരും. മാധ്യമപ്രവർത്തകർക്കായി ഇന്ത്യൻ നേവി സംഘടിപ്പിച്ച മീഡിയ ഡേയിൽ രണ്ടു പേർക്കു മാത്രമാണ് ഈ സാഹസിക യാത്രയ്ക്ക് അവസരമുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























