കൂടത്തായി കൊലപാതകപരമ്പര കേസിലെ ആദ്യ ഇര പൊന്നാമറ്റം അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് പട്ടിക്ക് നല്കുന്ന ‘ഡോഗ്കിൽ’ എന്ന വിഷം ഉപയോഗിച്ചാണെന്ന് സൂചന

കൂടത്തായി കൊലപാതകപരമ്പര കേസിലെ ആദ്യ ഇര പൊന്നാമറ്റം അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് പട്ടിക്ക് നല്കുന്ന ‘ഡോഗ്കിൽ’ എന്ന വിഷം ഉപയോഗിച്ചാണെന്ന് സൂചന.
ആട്ടിൻസൂപ്പിൽ കീടനാശിനി കലർത്തിയാണ് അന്നമ്മയെകൊലപ്പെടുത്തിയത് എന്നായിരുന്നു ജോളിയുഇതുവരെ പറഞ്ഞിരുന്നത് . 2002 ഓഗസ്റ്റ് 22ന് ആയിരുന്നു അന്നമ്മ മരിച്ചത് .. ആട്ടിൻസൂപ്പ് കഴിച്ചതിന് പിന്നാലെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞിരത്തിന്റെ വേരിൽനിന്ന് തയാറാക്കുന്ന ‘ഡോഗ് കിൽ’ വിഷമാണ് ഉപയോഗിച്ചതെന്ന് ജോളി മൊഴി മാറ്റിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ, 2002 ഓഗസ്റ്റ് 22ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് കൂടത്തായി സ്വദേശിനി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽനിന്ന് വിഷം വാങ്ങിയതിന്റെ രേഖകൾ പോലീസ് പിടിച്ചെടുത്തു. ജോളിയുടെ പേരിനു സമാനമായ മറ്റൊരു പേരാണ് ആശുപത്രി രജിസ്റ്ററിൽ എഴുതിയിരിക്കുന്നത്. എന്നാൽ സ്ഥലപേര് കൂടത്തായി എന്നുതന്നെ ആണ്
രജിസ്റ്ററിലെ കൈയക്ഷരം ജോളിയുടേതാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞു . കൈയക്ഷരത്തിന്റെ ഫോറൻസിക് പരിശോധന നടത്തി കൃത്യമായ തെളിവ് എടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത് ... വിഷം വാങ്ങിയത് നായയെ കൊല്ലാനാണെങ്കിൽ സ്വന്തം പേരിൽ വാങ്ങാമെന്നിരിക്കെ ജോളി കൊലപാതകം ആസൂത്രണം ചെയ്തതിന് തെളിവായി മൃഗാശുപത്രി രജിസ്റ്റർ മാറുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു
കുടുംബത്തിലെ സാമ്പത്തിക അധികാരം കൈക്കലാക്കാനാണ് അന്നമ്മ തോമസിനെ വകവരുത്തിയതെന്ന് ജോളിയുടെ മൊഴിയിൽ നിന്ന് വ്യക്തമായിരുന്നു ..വീട്ടിലെ ഗൃഹനാഥയായ അന്നമ്മക്കായിരുന്നു കുടുംബത്തിന്റെ മുഴുവൻ അധികാരവും. അന്നമ്മക്ക് നേരത്തെ ആട്ടിൻ സൂപ്പ് കഴിച്ചു അസ്വാസ്ഥ്യം ഉണ്ടായിരുന്നു. അന്ന് പരിശോധനകളിൽ അവർക്ക് ഒരസുഖവും ഇല്ലെന്നായിരുന്നു റിപ്പോർട്ട്. അതുകൊണ്ടാകാം അന്നമ്മ തോമസിനു വീണ്ടും ആട്ടിൻ സൂപ്പിൽ തന്നെ ഡോഗ് കില്ലർ എന്ന മാരക വിഷം നൽകിയത്
അതേസമയം കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കേസിലും മുഖ്യപ്രതി ജോളി ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി...ടോം തോമസിന്റെ സ്വത്തുക്കൾ മരണശേഷം മകൻ റോയ് തോമസിനും ജോളിക്കും അവകാശപ്പെട്ടതാണെന്ന വ്യാജ ഒസ്യത്ത് തയാറാക്കിയ ശേഷമായിരുന്നു കൊലപാതകം... ടോം തോമസ് മരിച്ചു മൂന്നു വർഷത്തിനു ശേഷം റോയ് തോമസിനെയും കൊലപ്പെടുത്തിയ ജോളി ഈ ഒസ്യത്ത് ഉപയോഗിച്ച് സ്വത്തുക്കൾ തന്റെ പേരിലേക്ക് മാറ്റിയിരുന്നു
ഇത്രയും ആസൂത്രിതമായി കൊലപാതകങ്ങൾ നടത്തിയ ജോളി ഇപ്പോൾ മറ്റൊരു തന്ത്രം എടുത്തിരിക്കുകയാണ്. ജയിലിൽ മനോരോഗ വിദഗ്ധനെ കാണണമെന്ന് വാശിപിടിക്കുകയാണ് ഇപ്പോൾ . കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമമെന്ന് സംശയിക്കുന്നതിനാല്‍ ആവശ്യം അംഗീകരിക്കാനാകില്ല എന്ന നിലപാടിലാണ് പോലീസ് ...കടുത്ത മാനസിക സമ്മര്‍ദ്ധം അനുഭവപ്പെടുന്നു ... ഉറങ്ങാനാകുന്നില്ല. ഓര്‍മക്കുറവും വല്ലാതെയുണ്ട്..എന്നിങ്ങനെയാണ് ആ പരാതികൾ ...
തനിക്ക് പ്രയാസങ്ങളൊന്നുമില്ലെന്നാണ് ജഡ്ജിയോട് ജോളി ആവര്‍ത്തിക്കുന്നത്. എന്നാല്‍ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം ജോളി നൽകുന്നില്ല..കുരുക്ക് മുറുകുമെന്നുറപ്പായപ്പോൾ രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇതെന്നകാര്യത്തിൽ സംശയമില്ല..
https://www.facebook.com/Malayalivartha

























