Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

ഊരാളുങ്കലിനെ നേരത്തെ അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, മാറിമാറി വരുന്ന സര്‍ക്കാരുകളും വകുപ്പുകളും മമത കാണിക്കുന്നത് അവരുടെ കാര്യക്ഷമത കാരണമാണ് - ന്യായീകരണവുമായി മുഖ്യമന്ത്രി

13 NOVEMBER 2019 12:31 PM IST
മലയാളി വാര്‍ത്ത

ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സി.സി.ടി.എന്‍.എസ്. പ്രോജക്ടിന്റെ പ്രോഡക്ഷന്‍ എന്‍വയോന്‍മെന്റില്‍ പ്രവേശനാനുമതി ലഭ്യമാക്കുവന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ ഭാഗമായി അപേക്ഷകന്റെ പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പൊലീസ് സ്‌റ്റേഷന്‍ എന്നിവ രേഖപ്പെടുത്തുമ്പോള്‍ പ്രസ്തുത വ്യക്തി ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള സൗകര്യം മാത്രമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ആയിരം പാസ്‌പോര്‍ട്ട് അപേക്ഷകളുടെ വെരിഫിക്കേഷനു വേണ്ടി മാത്രമാണ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. ഇത് കേരള പോലീസിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുവാനുള്ള വ്യവസ്ഥയുടെ ഭാഗമായി മാത്രമാണ് പ്രവേശനാനുമതി നല്‍കാന്‍ പൊലീസ് ഉദ്ദേശിക്കുന്നത്. ഈ ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ. നിലവില്‍ പാസ്‌പോര്‍ട്ട് സംബന്ധമായ കാര്യങ്ങളൊക്കെ ടി.സി.എസ്. എന്ന സ്വകാര്യ കമ്പനിയാണ് ചെയ്യുന്നത്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ഡാറ്റാബേസ് ഇവരുടെ കൈയില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇതു പുറത്തുപോകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവരുമായി നോണ്‍ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് വെച്ചിട്ടുണ്ട്. അത്തരം മാതൃക ഇവടെയും പിന്തുടരും.

ഊരാളുങ്കലിനെ നേരത്തെ അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകളും വകുപ്പുകളും ഊരാളുങ്കലിനോട് മമത കാണിക്കുന്നത് അവരുടെ കാര്യക്ഷമത കാരണമാണ്. നല്ലൊരു സ്ഥാപനത്തെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തരുത്. 04.11.2019 ന് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പൊലീസ് ഒഴികെ അറിഞ്ഞോ അറിയാതെയോ ദേശീയമോ അന്തര്‍ദേശീയമോ ആയ മൂന്നാമത്തെ കക്ഷിയുമായി സി.സി.ടി.എന്‍.എസ്. ഡാറ്റാ പങ്കുവെച്ചാല്‍ അത് ഗുരുതരമായി കണക്കാക്കുമെന്നും നിയമനടപടിക്ക് കാരണമാകുമെന്നും അറിയിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിഫലമൊന്നും നല്‍കിയിട്ടില്ല. ഈ ആപ്ലിക്കേഷന്‍ പൂര്‍ണ്ണമായി വികസിപ്പിച്ച ശേഷം ഈ സ്ഥാപനം അത് പൊലീസിന് കൈമാറുന്നതും തുടര്‍ന്നുള്ള പ്രവര്‍ത്തനം കേരള പൊലീസിന്റെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതുമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഫലപ്രദമായും പെട്ടെന്നും അഴിമതി രഹിതമായി നടത്താന്‍ ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കാന്‍ ഒരു പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് നടപ്പിലാക്കാനാണ് തീരുമാനിച്ചത്. ഇതിന് സര്‍ക്കാര്‍ അംഗീകൃതമായ ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയാണുണ്ടായത്. സോഫ്റ്റ്‌വെയര്‍ വാങ്ങുന്ന ഘട്ടം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ എല്ലാ സുരക്ഷയും ഉറപ്പുവരുത്തുന്ന നിബന്ധനകളോടെ നടപ്പിലാക്കാനുള്ള ഇടപെടലായിരിക്കും സര്‍ക്കാര്‍ നടത്തുക. വകുപ്പ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന പദ്ധതി നിര്‍ദ്ദേശം സര്‍ക്കാര്‍ നിലവിലുള്ള നിബന്ധനകള്‍ക്ക് വിധേയമായി പരിശോധിക്കുന്നതാണ്.

പൊലീസിനെ സംബന്ധിച്ചിടത്തോളം ഫലപ്രദമായി ഇടപെടേണ്ട മേഖലയായി കണ്ടെത്തിയത് പാസ്‌പോര്‍ട്ട് സംബന്ധമായ ് വെരിഫിക്കേഷനാണ്. കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴി നല്‍കിവന്നിരുന്നത് ഇപ്പോള്‍ സ്വകാര്യ പങ്കാളിത്തത്തോടുകൂടി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ വഴിയാണ്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ സോഫ്റ്റ്‌വെയറും അതിലെ ജീവനക്കാരേയും ഒക്കെത്തന്നെ സ്വകാര്യസംരംഭകരാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് പോലീസ് വെരിഫിക്കേഷന്‍ പൂര്‍ണ്ണമായും സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റുന്ന കാര്യം ഗൗരവമായി പരിഗണിച്ചുവന്നിരുന്നത്.

നിലവിലുള്ള ഡാറ്റാബേസുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എ.പി.ഐ) ഉപയോഗിച്ച് വിവരം ശേഖരിക്കുകയാണ് ചെയ്യുക. ഇങ്ങനെ ലഭ്യമാകുന്ന വിവരം സോഫ്റ്റ്‌വെയര്‍ വിശകലനം ചെയ്ത് ആവശ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നപ്രകാരമാണ് സംവിധാനം. ഇതില്‍ ഒരു ഡാറ്റാബേസിന്റേയും ഉടമസ്ഥത ഇത്തരത്തിലുള്ള മിഡില്‍വെയര്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന് ആവശ്യമുള്ളതല്ല. ആ ഡാറ്റാബേസില്‍ എന്തൊക്കെയാണ് ഉള്ളതെന്നതിന്റെ വിശദാംശങ്ങളും ലഭ്യമാക്കേണ്ടതില്ല. അതുകൊണ്ട് യാതൊരു രീതിയിലുള്ള സുരക്ഷാപ്രശ്‌നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുമില്ല.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു എ.പി.ഐ. വിന്യസിക്കുമ്പോള്‍ നിലവിലുള്ള ഡാറ്റാബേസിന്റെ സുരക്ഷയെ ബാധിക്കുന്നില്ലെന്നും എ.പി.ഐ വഴി വിവരങ്ങള്‍ ചോരുന്നില്ലെന്നും ഉറപ്പാക്കും. ഇതിനു വേണ്ടത് ഒരു സമഗ്രമായ സെക്യൂരിറ്റി ഓഡിറ്റിംഗ് സംവിധാനമാണ്. അത്തരത്തിലുള്ള ഒരു സൈബര്‍ സെക്യൂരിറ്റി ഓഡിറ്റിംഗ് കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ഈ സോഫ്റ്റ്‌വെയര്‍ വിന്യസിക്കാനോ സര്‍ക്കാര്‍ ഡാറ്റാ സെന്ററില്‍ ലഭ്യമാക്കാനോ അനുമതി നല്‍കുകയുള്ളൂ. ഈ ഘട്ടത്തില്‍ ഒരു ആശങ്കയും ഇത് സംബന്ധിച്ച് ഉയരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (56 minutes ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (1 hour ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (1 hour ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (1 hour ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (1 hour ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (1 hour ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (2 hours ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (2 hours ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (2 hours ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (2 hours ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (3 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (3 hours ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (3 hours ago)

Malayali Vartha Recommends