വിഐപി ക്യാബിനില്‍ ഭക്ഷണം കഴിച്ചതിന് ഡ്രൈവര്‍ക്ക് മേലുദ്യോഗസ്ഥന്റെ ശകാരം: മുറ്റത്ത് ഭക്ഷണം കഴിച്ച് പ്രതിഷേധം
ഒരുപാട് പ്രതിഷേധങ്ങള്‍ കണ്ട നാട്ടില്‍ വേറിട്ട പ്രതിഷേധക്കാഴ്ചയായി ഒരു ഡ്രൈവറുടെ പ്രതിഷേധം. വി ഐപി ക്യാബനിലിരുന്ന് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ മേലുദ്യോഗസ്ഥന് ശകാരിച്ചതിനാണ് ജീവനക്കാരന് പ്രതിഷേധിച്ചത്.
മേലുദ്യോഗസ്ഥരുടെ വാഹനം ഓടിക്കുന്ന ജഗദീഷ് എന്ന ഡ്രൈവറര്‍ കഴിഞ്ഞദിവസം ബോര്‍ഡ് മീറ്റിങ്ങ് നടന്ന സമയത്ത് വിഐപി റൂമില്‍ വച്ച് ഭക്ഷണം കഴിച്ചുവെന്നതാണ് മേലുദ്യോഗസ്ഥന് കണ്ടെത്തിയ കുറ്റം. ഓഫീസില്‍ ബോര്‍ഡ് മീറ്റിംഗായിരുന്നു. 2.30 ആയപ്പോഴാണ് മീറ്റിംഗ് കഴിഞ്ഞത്. കാസര്‍ഗോഡ് മുന്‍ എംഎല്‍എയും ബോര്‍ഡ് മെമ്പറുമായ കുഞ്ഞിരാമന് സാര്‍, ഡ്രൈവറേയും ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. കാറില്‍ തൃശൂരില്‍ കൊണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. വിഐപി കാബിനിലിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇതിന് ശേഷം അദ്ദേഹത്തെ കാറില്‍ തൃശൂരിലാക്കുകയും ചെയ്തുവെന്ന് ജഗദീഷ് പറയുന്നു.
എന്നാല്‍ ഇതിനുശേഷം 4.30-ഓടെ ജനറല്‍ മാനേജര്‍ വിളിപ്പിച്ചു. വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ച പേരില്‍ മേലുദ്യോഗസ്ഥന്റെ വന്‍ ശകാരമാണ് ഇദ്ദേഹം ഏറ്റുവാങ്ങേണ്ടി വന്നത്.
ആരോട് ചോദിച്ചിട്ടാണ് വിഐപി കാബിനിലിരുന്ന് ഭക്ഷണം കഴിച്ചതെന്ന് ചോദിച്ചു. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. ഇതിനെതിരെ മുറ്റത്ത് കുത്തിയിരുന്ന് ഭക്ഷണം കഴിച്ചാണ് ജഗദീഷ് എന്ന യുവാവ് പ്രതിഷേധിച്ചത്. ഒരു നേരത്തേ ഭക്ഷണം കഴിച്ചതിനാണ് ചീത്ത വിളിച്ചത്. മാനസികമായി ഒരുപാട് വേദനിപ്പിച്ച സംഭവമായിരുന്നു അതെന്നും ജഗദീഷ് പറയുന്നു.
https://www.facebook.com/Malayalivartha