വീട്ടില്‍ എസിയുണ്ടോ ? ആയിരം സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള കാറുള്ളവരാണോ എങ്കില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന് അനര്‍ഹരായി കണക്കാക്കും

ആയിരം സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള കാറുള്ളവരാണോ ക്ഷേമപെന്‍ഷന് അര്‍ഹതയില്ല. കുടുംബത്തില്‍ എ.സി. കാറുണ്ടെങ്കില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന് അനര്‍ഹരായി കണക്കാക്കും. രണ്ടായിരം ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളതും ആധുനിക രീതിയില്‍ ഫ്ളോറിങ് നടത്തിയതും കോണ്‍ക്രീറ്റ് ചെയ്തതുമായ വീടുള്ളവരും താമസിക്കുന്ന വീട്ടില്‍ എ.സി.യുള്ളവരും അനര്‍ഹരാവും. എന്നാല്‍, കുടുംബവാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ വിവാഹിതരായ മക്കളുടെ വരുമാനം ഉള്‍പ്പെടുത്തില്ല. അനര്‍ഹര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതു തടയാനുള്ള നടപടികളുടെ ഭാഗമായാണ് അപേക്ഷകരുടെ ഭൗതിക സാഹചര്യം വിലയിരുത്താന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. ജൂലായില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയെങ്കിലും അത് സര്‍ക്കാര്‍ തടഞ്ഞിരുന്നു.
വാഷിങ് മെഷീനുള്ളവര്‍ക്കും എല്‍.ഇ.ഡി. ടെലിവിഷന്‍ ഉള്ളവര്‍ക്കും ക്ഷേമപെന്‍ഷന് അര്‍ഹതയില്ലെന്ന ആ സര്‍ക്കുലര്‍ വിവാദമായതിനെത്തുടര്‍ന്നാണ് തടഞ്ഞത്. വാഷിങ് മെഷീനും എല്‍.ഇ.ഡി ടെലിവിഷനും ഇനി ക്ഷേമപെന്‍ഷന് തടസ്സമാവില്ല. ഏഴായിരം കോടി രൂപയാണ് സര്‍ക്കാര്‍ വര്‍ഷംതോറും ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ ചെലവിടുന്നത്. ഇതില്‍ 15 ശതമാനത്തോളം അനര്‍ഹരുടെ കൈയിലെത്തുന്നതായാണ് കണ്ടെത്തല്‍.
https://www.facebook.com/Malayalivartha

























