തൊടുപുഴയില്‍ ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം, പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം

തൊടുപുഴയില്‍ ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. മണക്കാട്ടെ കിടക്ക നിര്‍മാണ ഫാക്ടറില്‍ ആണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. അഗ്‌നിശമന സേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടര മണിക്കൂറോളം പണിപ്പെട്ടാണ് ഒടുവില്‍ തീ നിയന്ത്രണ വിധേയമായത്. അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകള്‍ തീയണക്കാന്‍ സ്ഥലത്തെത്തി.
രണ്ടായിരത്തോളം കിടക്കകള്‍ കത്തി നശിച്ചെന്ന് കമ്പനി അറിയിച്ചു. ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു.
https://www.facebook.com/Malayalivartha

























