പന്തീരാങ്കാവില്‍ നിന്ന് യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

പന്തീരാങ്കാവില്‍ നിന്ന് യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍. കേസ് ഡയറി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇരുവരുടേയും കസ്റ്റഡി കാലാവധി നേരത്തെ നീട്ടിയിരുന്നു.
വിശദമായി ചോദ്യം ചെയ്യാനും, തെളിവെടുപ്പിനുമായി തിങ്കളാഴ്ച വരെയായിരുന്നു ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ ഇരുവരുടെയും വീടുകളില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളോ പോസ്റ്ററുകളോ യുഎപിഎ ചുമത്താന്‍ മാത്രം ഗൗരവമുള്ളതല്ലെന്നാണ് പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. നവംബര്‍ 2നാണ് കോഴിക്കോട് പന്തീരങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
f
https://www.facebook.com/Malayalivartha

























