പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും...

പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ ഷാഫി പറമ്പലിന് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ തടസ്സപ്പെട്ടിരുന്നു. സ്പീക്കറുടെ ഡയസില്‍ കയറി നാല് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. സഭാ മര്യാദയുടെ ലംഘനമാണിതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം.
എംഎല്‍എയെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിയാനാണ് സാധ്യത.
ഒക്ടോബര്‍ 28നാണ് നിയമസഭ സമ്മേളനം ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് നടന്നത്.
f
https://www.facebook.com/Malayalivartha

























