ബൈക്കിലെ ലിഫ്റ്റ് യുഗത്തിന് അന്ത്യം കുറിക്കുമോ ഹെൽമെറ്റ് നിയമം ....? ഹെൽമെറ്റ് പരിഷ്കാരം ഇങ്ങനെ ....!
പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന നിയമം ഡിസംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുമ്പോൾ, അന്ത്യമാകുന്നത് ബൈക്കിലെ ലിഫ്റ്റ് യുഗത്തിനാണ്. കാരണം മറ്റൊന്നുമല്ല, പിന്സീറ്റിലിരിക്കുന്നയാളെ ഹെല്‍മെറ്റില്ലാതെ പിടിക്കപ്പെട്ടാല്‍, ആ യാത്രക്കാരനോടാണ് പിഴയൊടുക്കാന്‍ പറയുക. എന്നാല്‍ അയാള്‍ പിഴയടക്കാന്‍ തയ്യാറായില്ലെങ്കില്‍ ബൈക്ക് ഓടിച്ച ആളില്‍ നിന്നും പിഴയീടാക്കും. ബൈക്ക് യാത്രികനും അതിന് തയ്യാറായില്ലെങ്കില്‍ ബൈക്ക് ഉടമയില്‍ നിന്ന് പിഴയീടാക്കാനാണ് വ്യവസ്ഥ. ആയിരം രൂപയാണ് ഹെല്‍മെറ്റില്ലാത്തതിന് പിഴ.
പുതിയ മോട്ടോര്‍വാഹന നിയമം വരുന്നതോടെ കുടുംബസമേതമുള്ള യാത്രയും നിരുത്സാഹിപ്പിക്കപ്പെടാനാണ് സാധ്യത . ബൈക്ക് യാത്രികര്‍ ലിഫ്റ്റ് കൊടുക്കുന്ന പതിവ് നമ്മുടെ കേരളത്തിൽ പുത്തരിയല്ല . എന്നാല്‍ ഇത്തരത്തില്‍ ലിഫ്റ്റ് കൊടുക്കാന്‍ യാതക്കാര്‍ തയ്യാറാവണമെന്നില്ല. പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് കരുതുന്നവര്‍ക്ക് മാത്രമാകും ഇനി സഹായം ചെയ്യാനാകൂ. പിഴത്തുക വര്‍ധിപ്പിച്ചതോടെ സൗഹൃദത്തിന്റെ പേരില്‍ പോലും ലിഫ്റ്റ് പ്രതീക്ഷിക്കേണ്ടെന്നാണ് പറഞ്ഞുവരുന്നത്.
https://www.facebook.com/Malayalivartha