ഞങ്ങളിത്രയെ ചെയ്തുള്ളു.. അതിനാണ്.. വഴിയരികിലെ സ്കൂട്ടർ എടുത്തു ഓടിച്ചു പോയി; പിടികൂടിയപ്പോൾ കുട്ടികൾ പറഞ്ഞത്
കടുതുരുത്തിയിൽ പാർക്ക് ചെയ്ത സ്കൂട്ടറുകൾ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്ളന്മാർ പിടിയിലായതെ.വൈക്കത്തഷ്ടമിക്കു പോകുന്ന വഴി വസീയരികിൽ കണ്ട 2 സ്കൂട്ടറുകളെടുത്ത് ഓടിച്ചുപോയ 3 വിദ്യാർത്ഥികളെയാണ് പോലീസ് പിടികൂടിയത്.പിടിയിലായതോടെ സ്കൂട്ടറുകൾ ഇവർ തിരികെ കൊടുത്തു.പട്ടിത്താനം സ്വദേശികളായ വിദ്യാർത്ഥികളാണ് വൈക്കത്തഷ്ടമി കൂടാൻ വഴിയരികിൽ നിർത്തിയിട്ട സ്കൂട്ടറുകൾ എടുത്ത് അവസാനം പോലീസ് വലയിലായത്.
നമ്പ്യാർകുളം , മുട്ടുചിറ എന്നിവിടങ്ങളിൽ നിന്നാണ് സ്കൂട്ടറുകൾ മോഷണം പോയത്.സ്കൂട്ടർ കാണാതായതോടെ ഉടമസ്ഥർ പോലീസിൽ പരാതി നൽകി.തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ തിരച്ചിലിനിടെയാണ് മോഷിടിച്ച സ്കൂട്ടറിൽ വന്ന സംഘത്തെ 6 കിലോമീറ്റര്‍ അകലെ നാട്ടുകാർ തടഞ്ഞു വെച്ചത്.ഇവരെ കടുത്തുരുത്തി പൊലീസിന് കൈമാറുകയും പിന്നെ നടന്ന ചോദ്യം ചെയ്യലിൽ വൈക്കത്തഷ്ടമി കൂടാനാണ് വഴിയരികിൽ സ്കൂട്ടർ എടുത്തതെന്ന് ഇവർ വ്യക്തമാക്കുകയും ചെയ്തു.
വൈക്കത്തഷ്ടമി കൂടാൻ പോകാൻ സ്കൂട്ടർ ഒന്നെടുത്തു. ഞങ്ങൾ അത്രയേ ചെയ്തുള്ളു.പ്രശ്നമാണെൽ തിരികെ കൊടുത്തേക്കാം സാറെ..വിദ്യാര്‍ഥികളുടെ മൊഴി ഇങ്ങനെ.
വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു.താക്കോൽ സഹിതം റോഡരികിൽ പാർക്ക് ചെയ്ത സ്കൂട്ടറുകളാണ് ഇവർ എടുത്തത്.
https://www.facebook.com/Malayalivartha