Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

കൈവിട്ടെന്നാ തോന്നണേ... സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ താക്കോല്‍ സ്ഥാനം നേടുന്നത് കേന്ദ്രമോ? ശബരിമലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് സാധ്യത; നിയമസഭയില്‍ നിയമനിര്‍മ്മാണം നടത്തി തടിയൂരാന്‍ കേരളം ശ്രമിക്കുമ്പോള്‍ കേന്ദ്രം വക ഇടപെടലിന് സാധ്യത; രംഗം സസൂക്ഷ്മം നിരീക്ഷിച്ച് മോദിയും അമിത്ഷായും

21 NOVEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടാണ് സുപ്രീം കോടതി നിര്‍ദേശിച്ചതെങ്കിലും സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ താക്കോല്‍ കിട്ടിയിരിക്കുന്നത് കേന്ദ്രത്തിനാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ ദേശീയതലത്തില്‍ ശ്രദ്ധേയമായ ശബരിമലയില്‍ കേന്ദ്രം കണ്ണ് വച്ചിട്ടുണ്ട്. ഇവിടെയുള്ള സകല രാഷ്ട്രീയ പാര്‍ട്ടിക്കാരും എന്തേ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തി യുവതീ പ്രവേശനം തടയാത്തതെന്തെന്ന് ചോദിക്കുന്നുണ്ട്. പക്ഷെ കേന്ദ്രം അതിലോട്ട് നീങ്ങിയാല്‍ ഒരു താക്കോല്‍ സ്ഥാനം കേന്ദ്രം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഇതനുസരിച്ചുള്ള തന്ത്രമാണ് നരേന്ദ്രമോദിയും അമിത്ഷായും ആലോചിക്കുന്നത്. അതിന് പിന്നാലെയാണ് കോടതിവിധി വന്നിരിക്കുന്നത്.

സംസ്ഥാനത്തോടാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും ഭാവിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനു സാഹചര്യമൊരുങ്ങാനാണ് സാധ്യത. ആരാധനാലയങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലാണുള്ളത്. നിയമസഭയില്‍ പാസാക്കുന്ന ബില്ലിനെതിരേ പരാതിയുണ്ടായാല്‍ കേന്ദ്രത്തിന് ഇടപെടാനാകും.

പാര്‍ലമെന്റില്‍ പാസാക്കുന്ന നിയമമാകും നിലനില്‍ക്കുക. സുപ്രീം കോടതിയുടെ അന്തിമ വിധിക്കു ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കുമെന്നു ശബരിമല യുവതീപ്രവേശന വിവാദസമയത്തു നിരവധി ബി.ജെ.പി. നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിനായി പ്രത്യേക നിയമമുണ്ടാക്കാന്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു.

ബില്ലിന്റെ കരട് നാലാഴ്ചയ്ക്കകം തയാറാക്കാനാണ് പറഞ്ഞിരക്കുന്നത്. ഉത്സവകാലമായതിനാല്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു നിര്‍ദേശം. അയ്യായിരത്തിലധികം ക്ഷേത്രങ്ങളാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്. കൃത്യമായ പരിപാലനത്തിനും ഭരണനിര്‍വഹണത്തിനും ഈ സംവിധാനം മതിയാകില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഓരോ വര്‍ഷവും അമ്പതു ലക്ഷത്തിലേറെ തീര്‍ഥാടകരെത്തുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളെപ്പോലെ കാണരുതെന്നും ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ പ്രത്യേക ഭരണസംവിധാനം വേണമെന്നും ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. നിയമനിര്‍മാണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, അതു കോടതിക്കു ചെയ്യാനാകില്ല. ശബരിമലയ്ക്കു പ്രത്യേകമായി നിയമമുണ്ടാക്കുകയും ഭരണനിര്‍വഹണത്തിന് പ്രത്യേക സമിതി രൂപീകരിക്കുകയും വേണം.

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനായി തയാറാക്കിയ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്ലിന്റെ കരട് കോടതിക്കു െകെമാറി.

ഭരണസമിതിയില്‍ മൂന്നിലൊന്ന് വനിതകളായിരിക്കണമെന്ന വ്യവസ്ഥയില്‍ കോടതി സംശയമുന്നയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരായാല്‍ ഭരണസമിതിയിലുള്ള വനിതകള്‍ക്കു ശബരിമലയില്‍ പോകാന്‍ കഴിയുമോ എന്നു കോടതി ആരാഞ്ഞു.

ഈ സാഹചര്യവും പരിഗണിച്ചാണ് ശബരിമലയ്ക്കായി പ്രത്യേക നിയമമുണ്ടാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ശബരിമല ഭരണത്തില്‍ പങ്കാളിത്തം? ആവശ്യപ്പെട്ട് പന്തളം രാജകുടുംബം നല്‍കിയ ഹര്‍ജി ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തില്‍ പന്തളം കൊട്ടാരത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു 2006 ലെ ദേവപ്രശ്‌നത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാക്കണമെന്ന ആവശ്യം തള്ളിയ െഹെക്കോടതിവിധിക്കെതിരേ പന്തളം രാജകുടുംബാംഗം പി. രാമവര്‍മ്മയാണു സുപ്രീംകോടതിയെ സമീപിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (1 hour ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (2 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (2 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (2 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (2 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends