Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

പ്രിന്‍സിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താല്‍ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?; ഷെഹ്‌ലയ്ക്കായി ശബ്ദമുയര്‍ത്തിയ നിദ; ഷിംന അസീസിന്റെ കുറിപ്പ് വൈറല്‍

23 NOVEMBER 2019 01:57 PM IST
മലയാളി വാര്‍ത്ത

വയനാട് ബത്തേരിയിലെ സ്‌കൂളില്‍ ക്ലാസ് മുറിയില്‍ വെച്ച്‌ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഷഹ്‌ല എന്ന വിദ്യാർ‌ഥി മരിച്ച സംഭവത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് സഹപാഠികളുടെ വാക്കുകളാണ്. സ്കൂൾ അധികൃതരുടെ അനാസ്ഥ വെളിച്ചത്തുകൊണ്ടുവന്നതും ഷഹ്‌ലക്ക് വേണ്ടി സംസാരിച്ച ഈ കുട്ടികൾ തന്നെയാണ്. അക്കൂട്ടത്തിലെ ഒരു കൊച്ചുമിടുക്കിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. നിദാ ഫാത്തിമ എന്നാണ് പെൺകുട്ടിയുടെ പേര്. സ്കൂൾ യൂണിഫോമിൽ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്‌കൂളിലെ കുട്ടിയുടെ സഹപാഠികളുടെ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ സംഭവത്തില്‍ നടപടി എടുത്തത്. തങ്ങളുടെ ആവശ്യങ്ങളും നിലപാടും വ്യക്തതയോടെയായിരുന്നു ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ നിദ പ്രകടിപ്പിച്ചത്.

സംഭവത്തിൽ സ്കൂളിലുണ്ടായ വീഴ്ച സധൈര്യം ലോകത്തോടു വിളിച്ചു പറഞ്ഞ നിദ ഫാത്തിമ മുൻപും അനീതിക്കെതിരെയുളള പോരാട്ടത്തിൽ സജീവമാണ്. ദേശീയപാത 766ലെ യാത്രാനിരോധനത്തിനെതിരെ ബത്തേരിയിൽ നടന്ന വിദ്യാർഥി സമരത്തിൽ മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്ന് വിവിധ സ്കൂളുകളിലെ കുട്ടികൾ ഈ സമരത്തിൽ പങ്കെടുത്തിരുന്നു.

എന്നാല്‍ അധ്യാപകര്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ തനിക്കെതിരെ നടപടികളുണ്ടാകുമോയെന്ന ഭയത്തിലാണ് നിദ ഫാത്തിമ. കുട്ടിയോട് സംസാരിച്ചതിനു ശേഷം ഡോക്ടര്‍ ഷിംന അസീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിദയുടെ ആശങ്ക പങ്കുവെച്ചത്. പ്രിന്‍സിപ്പാളിനെയാണ് പേടിയെന്ന് കുട്ടി പറഞ്ഞതായും ഷിംന പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

നിദ ഫാത്തിമ. അല്ല, ഒരു കൂട്ടം നിദ ഫാത്തിമമാര്‍. വയനാട്ടില്‍ പാമ്ബ് കടിയേറ്റ ഷഹലയുടെ സഹപാഠികള്‍. അവരെ ആദ്യമായി കാണുന്നത് ഇന്നലെ വൈകുന്നേരം കണ്ട ന്യൂസ് ബൈറ്റിലാണ്. അവര്‍ അവരുടെ സഹപാഠിക്ക് കിട്ടാതെ പോയ നീതിക്ക് വേണ്ടി യാതൊരു സങ്കോചവുമില്ലാതെ ഉറക്കെ വ്യക്തതയോടെ ശബ്ദിക്കുന്നുണ്ടായിരുന്നു. അഭിമാനം തോന്നി. ഇന്നലെ നിദയെ നേരില്‍ കേട്ടത് ന്യൂസ് 24 ചര്‍ച്ചയിലാണ്. അവിടെയും അവളുടെ ശബ്ദത്തിന് യാതൊരു ഇടര്‍ച്ചയുമില്ല. അല്ലെങ്കിലും ഭയത്തിനും സ്വാധീനത്തിനും മീതെ നില്‍ക്കുന്ന നിഷ്‌കളങ്കതയാണല്ലോ ആ പ്രായത്തിന്. ഏഴാം ക്ലാസുകാരിയുടെ ശബ്ദത്തിലെ ആത്മവിശ്വസവും നേരിട്ടറിഞ്ഞു.

രാവിലെ അവളെ നമ്ബര്‍ സംഘടിപ്പിച്ച്‌ വിളിച്ചു. അവള്‍ മദ്രസയില്‍ പോയി വന്നിട്ടേ ഉള്ളായിരുന്നു എന്നവളുടെ ഉപ്പ പറഞ്ഞു . ഇന്നലെ രാത്രി ടിവിയില്‍ കൂടെയുണ്ടായിരുന്ന മഞ്ചേരി ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞപ്പോ അവള്‍ ഷഹലയെക്കുറിച്ച്‌ പിന്നേം കുറേ സങ്കടം നുള്ളിപ്പെറുക്കി പറഞ്ഞു. ഉള്ളില്‍ തീയുള്ള കുഞ്ഞിപ്പെണ്ണ്.

അവസാനം അവള്‍ പതുക്കേ ചോദിച്ചത് ഇതാണ് - 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളില്‍ പോകണമെന്ന് ആലോയ്ക്കുമ്ബോ പേട്യാവ്ണുണ്ട്. പ്രിന്‍സിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താല്‍ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?' അവളുടെ കുഞ്ഞിക്കണ്ണും മൈലാഞ്ചിയിട്ട കൈയും മുഖത്തുള്ള ഓമനത്തമുള്ള ഒട്ടും അപക്വമല്ലാത്ത തന്റേടവുമെല്ലാം ഉള്ളില്‍ നിന്ന് മിന്നല്‍ പോലെ മാഞ്ഞ് അവളെന്റെ ആച്ചുവിനോളം ചെറുതായി ഓടി വന്ന് നെഞ്ചില്‍ വീണത് പോലെ തോന്നി. 'ഏതറ്റം വരെയും ഉറപ്പായും കൂടെ നില്‍ക്കും' എന്ന് പറഞ്ഞിട്ടുണ്ട്. അത് വാക്കാണ് താനും.

ഇത്രയും ഉഗ്രമായി ന്യായത്തിന് വേണ്ടി ജ്വലിക്കുന്ന കനലുകളെല്ലാം ചവിട്ടി അണയ്ക്കാന്‍ ധൃതി പിടിക്കുന്ന ലോകമാണ് ചുറ്റും. അവളുടെ കാര്യവും മറിച്ചാകില്ലെന്നറിയാം. ഏതായാലും, അവള്‍ നേരിട്ടേക്കാവുന്ന തുറിച്ചു നോട്ടങ്ങളോടും കുത്തുവാക്കുകളോടുമായി പറയുകയാണ്…

അവള്‍ പുറത്തുവന്ന് സംസാരിച്ചത് നിങ്ങളില്‍ ചിലര്‍ കൊന്ന അവളുടെ സഹപാഠിയുടെ ജീവന്‍ പോയതിന്റെ വേദനയാണ്. ഇനി ഇല്ലാക്കഥകളും ഭീഷണിയും പരിഹാസവും ഒക്കെയായിട്ട് ഇത്രയും ശൗര്യമുള്ള ഒരു പെണ്‍കുഞ്ഞിനെ ഒതുക്കാന്‍ ശ്രമിക്കരുത്. അങ്ങനെയൊന്നുണ്ടായാല്‍ ഷഹലയുടെ കൂടെ നിന്ന ലോകം മുഴുവന്‍ ഉറപ്പായും നിദയോടൊപ്പവും ഉണ്ടാകും. അതിലൊരു സംശയവുമില്ല. അഭിമാനമാണിവള്‍… ഇവളുടെ കൂട്ടുകാരും. ചോദ്യം ചെയ്യാനറിയുന്നവര്‍, പ്രതികരണശേഷിയും നീതിബോധവുമുള്ളവര്‍. നാളെയും വെളിച്ചമുണ്ടാകുമെന്ന് ഉറപ്പ് തരുന്ന മക്കള്‍. ഇവരോടൊപ്പമുണ്ട് നമ്മള്‍, ഉണ്ടാകണം നമ്മള്‍ എന്നും ഷിംന ഫേസ്ബുക്കിൽ കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (6 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (6 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends