ഉത്തരത്തിന്റെ 'ക്ലൂ' ചോദ്യപ്പേപ്പറില്‍ കൊടുത്തു പരീക്ഷ നടത്തി കാലിക്കറ്റ് സര്‍വകലാശാല!
ഒബ്ജക്ടീവ് പരീക്ഷയിലെ ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരങ്ങള്‍ ബോള്‍ഡ് ആക്കി (കടുപ്പിച്ച്്) ചോദ്യക്കടലാസില് തന്നെ കാണിച്ചു കാലിക്കറ്റ് സര്‍വകലാശാല! ബിഎ അഫ്സലുല്‍ ഉലമ നാലാം സെമസ്റ്റര്‍ വിദൂര പഠന വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ജൂണില്‍ നടത്തിയ പരീക്ഷയിലാണ് ചോദ്യപ്പേപ്പറില്‍ വലിയ തിരിമറി നടന്നതായി സംശയിക്കുന്നത്.
20 ചോദ്യങ്ങളാണ് ഹദീസ് ലിറ്ററേച്ചര്‍ ആന്‍ഡ് സയന്‍സ് ഓഫ് പ്രൊഫറ്റിക് ട്രെഡീഷന് പേപ്പറിലെ ഇന്റേണല്‍ പരീക്ഷയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഓരോ ചോദ്യത്തിനുമുള്ള 4 ഓപ്ഷനുകളില്‍, ശരിയായ ഉത്തരം വലുതാക്കി അച്ചടിക്കുകയായിരുന്നു.
ചോദ്യപ്പേപ്പറിലെ ഈ ഗുരുതര പിഴവ് മൂല്യനിര്‍ണയ ക്യാംപിനിടെയാണ് കണ്ടെത്തിയത്. വലുതാക്കി അച്ചടിച്ചതെല്ലാം ശരിയായ ഉത്തരങ്ങളായിരുന്നെന്ന് അധ്യാപകര്‍ വെളിപ്പെടുത്തി. ആയിരത്തോളം കുട്ടികള്‍ എഴുതിയ പരീക്ഷയുടെ ഫലം പുറത്തുവന്നിട്ടില്ല.
ചോദ്യ ബാങ്കിലേക്ക് ചോദ്യങ്ങള്‍ തയാറാക്കിയ അധ്യാപകര്‍ ശരിയുത്തരം വലുതാക്കി നല്‍കിയിരുന്നു. ഇതില്‍ മാറ്റംവരുത്താതെ അതുപോലെ അച്ചടിച്ചതാണോ എന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha