കല്യാണസംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്
കല്യാണസംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച 11-ന് മരുതറോഡ് പഞ്ചായത്തിന് സമീപത്തുവെച്ചായിരുന്നു അപകടം നടന്നത് . ചെന്നൈയില്‍ നിന്ന് മരുതറോഡിലെ സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിനെത്തിയ സംഘം സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റ ചെന്നൈ സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം, നിരഞ്ജന്, ലത, വിഘ്നേഷ്, മണികണ്ഠന്, മോഹനന്, നിമ്മി, ദിനേശ്, റോജോ, സ്വപ്ന എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha