Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

പിണറായി സര്‍ക്കാര്‍ കുറ്റവാളികള്‍ക്കൊപ്പം, കേരളാ യൂണിവേഴ്‌സിറ്റി മാര്‍ക്ക് തട്ടിപ്പ് അട്ടിമറിച്ചത് അവസാനത്തെ ഉദാഹരണം: ചെന്നിത്തല

23 NOVEMBER 2019 01:27 PM IST
മലയാളി വാര്‍ത്ത

സോഫ്റ്റ് വെയറിന്റെ തലയില്‍ കുറ്റം കെട്ടി വച്ച് കേരളാ സര്‍വ്വകലാശാലയിലെ ഗുരുതരമായ മാര്‍ക്ക് തട്ടിപ്പ് കേസ് അട്ടിമറിക്കുന്നതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു. പിണറായി സര്‍ക്കാര്‍ കുറ്റവാളികള്‍ക്കൊപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. എല്ലാ ഗൗരവമേറിയ കുറ്റകൃത്യങ്ങളിലും കുറ്റവാളികളെ രക്ഷപ്പെടുത്തി കേസ് അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിലും പി.എസ്.സി പരീക്ഷാ തട്ടിപ്പിലും എം.ജി.സര്‍വ്വകലാശാലാ മാര്‍ക്ക് തട്ടിപ്പിലുമെല്ലാം നേരത്തെ ഇത് കണ്ടതാണ്. കേരളാ സര്‍വ്വകലാശാലയിലെ പരീക്ഷാ തട്ടിപ്പില്‍ സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്റ്റാറുടെ പാസ്‌വേര്‍ഡും യൂസര്‍ ഐ.ഡിയും മോഷ്ടിച്ച് മോഡറേഷന്‍ കൂട്ടിയിട്ടതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതൊക്കെ പരീക്ഷകളില്‍ ഏതൊക്കെ ദിവസങ്ങളില്‍ ഇത് ചെയ്തു എന്നു പോലും കണ്ടെത്തിയതാണ്. എന്നാല്‍ ഒരു ഉപസമിതിയെ വച്ച് അന്വേഷണ പ്രഹസനം നടത്തി ആരും കൃത്രിമം കാട്ടിയിട്ടില്ലെന്നും സോഫ്ട് വെയറിന്റെ കുഴപ്പമാണ് എല്ലാമെന്നും റിപ്പോര്‍ട്ട് ഉണ്ടാക്കി കേസ് തേച്ച് മായ്ച്ചു കളയാനാണ് നീക്കം നടക്കുന്നത്. കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ മാത്രമായി ഇപ്പോള്‍ ഉത്തരവാദി. വളരെ ഗുരുതരമായ ഈ കുറ്റകൃത്യത്തില്‍ നടപടിയെടുക്കാതെ കേസ് ഒതുക്കി തീര്‍ക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും. സര്‍ക്കാരിന്റെ സംരക്ഷണം കിട്ടുമെന്നതിനാല്‍ സര്‍വ്വകലാശാലകളില്‍ ആര്‍ക്കും പരീക്ഷാ തിരിമറി നടത്താമെന്ന അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

മാര്‍ക്ക് തിരിമറി നടത്തിയതിന് ശിക്ഷാ നടപടി എടുത്ത് വീഴ്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്‍കുന്ന ബിരുദത്തിന് എന്തു വിലയാണുണ്ടാവുക? അതിനാല്‍ കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം ഉപേക്ഷിച്ച് സമഗ്രവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തി സര്‍വ്വകലാശാലകളുടെ അന്തസ് വീണ്ടെടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (6 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (6 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends