ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസാന നിമിഷം കോണ്‍ഗ്രസിന്റെ ഗോള്‍വല ചലിപ്പിച്ച അതേ തന്ത്രമാണ് മഹാരാഷ്ട്രയിലും അമിത്ഷാ-മോദി ടീം ആവര്‍ത്തിച്ചത്

അഞ്ച് കൊല്ലം ഒരുമിച്ച് ഭരിച്ച ശിവസേന, രണ്ടാംവട്ടം എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫട്‌നാവിസ് രാജിവെച്ച് ഒഴിഞ്ഞു പോവുകയാണ് ചെയ്തത്. പുലി പതുങ്ങും പോലെ ബി.ജെ.പി പിന്‍മാറിയപ്പോള്‍ ശിവസേന ശത്രുപാളയത്തിലുള്ള എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും കൈകോര്‍ത്തു. അങ്ങനെ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും നിര്‍ബന്ധത്തിന് വഴങ്ങി ശിവസേനാ മേധാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകാമെന്ന് സമ്മതിച്ചു. ' അവര്‍ അവരുടെ കളികളിക്കട്ടെ, നമുക്ക് നോക്കാം' എന്ന് മാത്രമാണ് ഇതൊക്കെ കണ്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതികരിച്ചത്. അദ്ദേഹം എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
എന്‍.സി.പി നേതാവ് ശരത് പവാറിന്റെ മരുമകന്‍ അജിത് പവാറിനെതിരെ ആദായനികുതി വകുപ്പിന്റേത് അടക്കം ശക്തമായ കേസുകള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടുണ്ട്. കേസിന്റെ ഭാഗമായി ശരത് പവാറിനെയും ചോദ്യം ചെയ്തിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സമയത്ത് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അത് കേന്ദ്രആഭ്യന്തരമന്ത്രിയായ അമിത്ഷായുടെ തന്ത്രമായിരുന്നു അതെന്നറിയുന്നു. തെരഞ്ഞെടുപ്പിന് നാലാഴ്ച മുമ്പാണ് പവാറിനെതിരെ ധനാപരണക്കേസില്‍ ആദായ നികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര സംസ്ഥാന കോപറേറ്റീവ് ബാങ്ക് അഴിമതിക്കേസിലാണ് പവാറിനെ പ്രതിചേര്‍ത്തത്. നിയമവിരുദ്ധമായി ബാങ്കിന് പണം അനുവദിച്ചെന്നാണ് പവാറിനെതിരെയുള്ള കേസ്. 25000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
ഗോവയില്‍ സര്‍ക്കാര്‍ രൂപകരിക്കാന്‍ അവസാന നിമിഷം കോണ്‍ഗ്രസിന്റെ ഗോള്‍വല ചലിപ്പിച്ച അതേ തന്ത്രമാണ് മഹാരാഷ്ട്രയിലും അമിത്ഷാ-മോദി ടീം ആവര്‍ത്തിച്ചത്. എതിരാളി ശക്തനായി മുന്നേറുമ്പോള്‍ പതിങ്ങിയിരുന്ന് ഗോള്‍മുഖത്തേക്ക് ചാടി വീഴുന്ന മികച്ച ഫോര്‍വേഡ് താരങ്ങളെ പോലെ അവര്‍ കളിച്ചു. കോണ്‍ഗ്രസിനേക്കാള്‍ എം.എല്‍.എമാരുണ്ടായിരുന്നിട്ടും ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്നാണ് അമിത്ഷാ ആദ്യം പറഞ്ഞിരുന്നത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി അവിടുത്തെ ബി.ജെ.പി നേതാക്കള്‍ കണ്ടപ്പോഴും ഇതേ തണുപ്പന്‍ മട്ടായിരുന്നു അമിത്ഷായ്ക്ക്. ' അവര്‍ അവരുടെ കളികളിക്കട്ടെ, നമുക്ക് നോക്കാം' എന്ന് മാത്രമായിരുന്നു പ്രതികരണം. നിരാശരായാണ് നേതാക്കള്‍ മടങ്ങിയതെങ്കിലും ഇന്നവര്‍ അതീവ സന്തോഷവാന്‍മാരാണ്.
ശിവസേനയ്‌ക്കൊപ്പം മുഖ്യമന്ത്രിപദം പങ്കിടണ്ട എന്നനിലപാട് ആദ്യം സ്വീകരിച്ചത് അമിത്ഷായാണ്. അതുതന്നെ ഏറ്റവും വലിയ ഗെയിമായിരുന്നു. കാരണം ശിവസേന പോയാല്‍ എന്‍.സി.പി തങ്ങളുടെ കാല്‍ച്ചുവട്ടിലുണ്ടാകുമെന്നും അവരെ വെച്ച് ഗോളടിക്കാമെന്നുമുള്ള ആത്മവിശ്വാസം അമിത്ഷായ്ക്കുണ്ടായിരുന്നു. ശിവസേന എന്‍.ഡി.എയിലേക്ക് മടങ്ങിവരുമെന്ന് മുംബയിലെ ബി.ജെ.പി നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങിയത്. എന്‍.സി.പിയെ പിന്തുണച്ച് ശിവസേന സര്‍ക്കാര്‍ രൂപീകരിച്ച്, ബി.ജെ.പിക്ക് എട്ടിന്റെ പണി കൊടുക്കാമെന്നാണ് കോണ്‍ഗ്രസ് സ്വപ്‌നം കണ്ടത്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കും മുമ്പ് 16ന്റെ പണിയാണ് അമിത്ഷാ കൊടുത്തത്. രാഷ്ട്രീയ ഗോദയില്‍ നിരന്തരം പരാജയപ്പെടുകയാണ് കോണ്‍ഗ്രസ് എന്ന ജരാനരബാധിച്ച വടവൃക്ഷം. ഗോവയിലും കര്‍ണാടകയിലും അത് കണ്ടതാണ്, ഇപ്പോള്‍ മഹാരാഷ്ട്രയിലും... ഇനി എവിടെയെല്ലാം... കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha

























