ഈ സർക്കാർ ആശുപത്രികൾ നമുക്കെന്തിന് ,18 ഡോക്ടർമാരിൽ ഡ്യൂട്ടിയിലുള്ളത് ഒരാൾ ,2 വെൻറ്റിലേറ്ററും കേടായിരുന്നു, ആ ഡോക്ടറുടെ നിലവിളിയിൽ മുഴങ്ങുന്നത്.....!

ഷെഹ്ലാ ഷെറിനെന്ന ഒരു പാവം കുഞ്ഞ്...അവളുടെ നിഷ്കളങ്കത തുളുമ്പുന്ന ചിരിക്കുന്ന മുഖം കേരള സമൂഹത്തെ മുഴുവനായി വേട്ടയാടുകയാണ് .....കാരണം അവളുടെ ജീവിക്കാൻ രക്ഷിക്കാൻ കടമയുണ്ടായിരുന്ന പലരും നിസഹായരായി നോക്കിനിന്നു എന്നു തന്നെ പറയാം....ഇവിടെ നമ്മുടെ സമൂഹം ചോദിക്കുന്ന ചോദ്യമുണ്ട് ..നമുക്ക് എന്തിനാണ് സർക്കാർ ആശുപത്രികൾ എന്ന് ...? ഇവിടെ സ്വാധീനവും പണവും രാഷ്ട്രീയ പിൻബലവുമൊക്കെ ഉള്ളോർക്ക് അങ്ങ് യു എസിൽ പോയും ചികിൽസിക്കാം എന്നാൽ കോമൺ മാന്റെ അവസ്ഥ അതല്ല ...ഷെഹ്ലാ ഷെറിനെന്ന പെൺകുട്ടിയ്ക്ക് വേണ്ടസമയത്ത് വേണ്ടരീതിയിൽ ചികിത്സ കിട്ടിയിരുന്നുവെങ്കിൽ പ്രിയപെട്ടവരോടൊപ്പം അവൾ ഇന്ന് ഈ ലോകത്ത് ഉണ്ടായിരുന്നേ .പറഞ്ഞുവരുന്നത് താലൂക്കാശുപത്രിയിൽ ഷെഹ്ലാ ഷെറിനെ എത്തിച്ച സമയത്ത് വേണ്ട ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ വിധി മറ്റൊന്നായാനെന്നാണ്..
അടിയന്തര ചികില്‍സ നല്‍കുന്നതില്‍ താലൂക്കാശുപത്രിയിലെ അപര്യാപ്തത നിസഹായയാക്കിയെന്ന ആരോപണവുമായി സസ്പെന്‍ഷനിലായ ഡോക്ടര്‍ ജിസ മെറിന്‍ ജോയ് രംഗത്ത് എത്തിയിരിക്കുകയാണ് . ആവശ്യമായ ആന്റിവെനം ഉണ്ടായിരുന്നില്ല എന്നാണ് ആ ഡോക്ടർ പറയുന്നത് . 18 ഡോക്ടര്‍മാരുളളതില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് ആകട്ടെ ഒരാള്‍ മാത്രമാണ്. ആന്റിവെനം നല്‍കാന്‍ വെന്റിലേറ്റര്‍ ആവശ്യമായിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് വേണ്ട വെന്റിലേറ്റര്‍ ഉണ്ടായിരുന്നില്ല എന്നും . ഉളള വെന്റിലേറ്റര്‍ രണ്ടും തകരാറിലുമായിരുന്നു. ഷെഹ്ലായുടെ പിതാവിന്റെ വേദന കാണാതിരുന്നില്ലെന്നും റഫര്‍ ചെയ്യാന്‍ മുതിര്‍ന്ന ഡോക്ടര്‍ നിര്‍ദേശിച്ചെന്നും ഡോ. ജിസ യുടെ വെളിപ്പെടുത്തൽ ഈ വെളുപ്പെടുത്തലുകൾ കേരളം ഞെട്ടലോടെയാണ് കേൾക്കുന്നത്.
https://www.facebook.com/Malayalivartha

























