ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അടിസ്ഥാന വികസനത്തിന് മന്ത്രി സി രവീന്ദ്രനാഥ് രണ്ട് കോടി

ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അടിസ്ഥാന വികസനത്തിന് മന്ത്രി സി രവീന്ദ്രനാഥ് രണ്ട് കോടിരൂപ പ്രഖ്യാപിച്ചു. നഗരസഭ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയാലുടന്‍ തുക കൈമാറും. നേരത്തെ കിഫ്ബിവഴി പ്രഖ്യാപിച്ച ഒരുകോടി കൂടാതെയാണിത്. വയനാട്ടിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വയനാട് പാക്കേജ് നടപ്പാക്കും.
ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഒഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറീന്റെ വീട്ടിലെത്തിയതായിരുന്നു മന്ത്രി.
https://www.facebook.com/Malayalivartha

























