പാമ്പു കടിയേറ്റു മരിച്ച ഷാഹ്‌ലയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ബാലാവകാശ കമ്മീഷൻ ;അധ്യാപകർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് ചാർജ് ചെയ്തു ;വിദ്യാഭ്യാസ മന്ത്രിയും കൃഷി മന്ത്രിയും ഷെഹ്ലയുടെ വീട് സന്ദർശിച്ചു

പാമ്പു കടിയേറ്റു മരിച്ച ഷാഹ്‌ലയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ബാലാവകാശ കമ്മീഷൻ .പത്തുലക്ഷം രൂപ അടിയന്തിര നഷ്ടപരിഹാരം നൽകാനാണ് ചെയര്മാന് പി സുരേഷ് ഉത്തരവിട്ടത്.ഈ തുക ആരോപണവിധേയരായ അധ്യാപകരിൽ നിന്നും ഡോക്ടറിൽ നിന്നും ഈടാക്കണം. സംഭവത്തിൽ സ്കൂൾ അധി കൃതര്‍ക്കും ഡോക്ടർക്കും വീഴ്ച സംഭവിച്ചതായും സുരേഷ് പറഞ്ഞു. ഷഹ്‍ല പഠിച്ചിരുന്ന സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശനം നടത്തി.
ഷഹ്‍ല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും കൃഷി മന്ത്രി വി എസ് സുനിൽ കുമാറും സന്ദര്‍ശിച്ചു .ഷഹ്ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച രവീന്ദ്രനാഥ് ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികൾ കുടുംബാംഗങ്ങളോട് വിശദീകരിച്ചു.അതേസമയം ഷഹ്‍ല ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട് .പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികൾ.സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത് .
വിദ്യാലയങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം എത്രത്തോളം ഉണ്ടെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. കുഞ്ഞുങ്ങളുടെ അടിസ്‌ഥാന സുരക്ഷ പോലും ഉറപ്പാക്കാൻ നമ്മുടെ അധികൃതർക്കു സാധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഷെഹ് ലയുടെ മരണം.ഇനിയെങ്കിലും കൃത്യമായ പരിശോ ധനകൾ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച സ്കൂളുകൾക്ക് മാത്രമേ പ്രവർത്തനാനുമതി നല്കാൻ പാടുള്ളു..ഇല്ലെങ്കിൽ ഇതുപോലുള്ള അനാസ്ഥകൾ ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കും.
https://www.facebook.com/Malayalivartha

























