മരണകാരണം തലയ്ക്കുള്ളിലെ രക്തസ്രാവം; ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയില്‍ തട്ടി മരിച്ച ചുനക്കര ഗവണ്‍മെന്റ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി നവനീതിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയില്‍ തട്ടി മരിച്ച ചുനക്കര ഗവണ്‍മെന്റ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി നവനീതിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം മൂലമാണ് നവനീതിന്റെ മരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച പട്ടിക തലയില്‍ കൊണ്ടപ്പോള്‍ രക്തസ്രാവം ഉണ്ടായതാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.
മാവേലിക്കര ചുനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു രാധാകൃഷ്ണൻ. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാന്‍ ഇറങ്ങിയതായിരുന്നു നവനീത്. ഇതിനിടെ, കുട്ടികള്‍ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയില്‍ തട്ടി. തുടര്‍ന്ന് നവനീത് കുഴഞ്ഞു വീഴുകയായിരുന്നു.
ഒടിഞ്ഞ ഡെസ്‌കിന്റെ ഭാഗവും പേപ്പര്‍ ചുരുട്ടിക്കെട്ടിയുണ്ടാക്കിയ ബോളും ഉപയോഗിച്ചായിരുന്നു കുട്ടികള്‍ കളിച്ചിരുന്നത്. ഇവരുടെ ഇടയിലേക്ക് ഓടിക്കയറി വന്ന നവനീതിന്റെ തലയില്‍ പട്ടികക്കഷ്ണം അബദ്ധത്തില്‍ കൊണ്ടു. ഇത്തിരി ദൂരം കൂടി മുന്നോട്ട് പോയ നവനീത് മുഖമിടിച്ചാണ് താഴെ വീണത്. ബോധരഹിതനായി കിടക്കുന്ന വിവരം വിദ്യാര്‍ഥികള്‍ തന്നെയാണ് അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകും പി.ടി.എ അംഗങ്ങളും ചേര്‍ന്ന് നവനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























