കൊലപാതക പരമ്പരകള്‍ നടത്താൻ ജോളിയാമ്മയ്ക്ക് ധൈര്യം കിട്ടിയത് വീട്ടിലെ വളര്‍ത്തുനായയ്ക്ക് വിഷം നൽകി ഭക്ഷണം കഴിപ്പിച്ച് കൊന്നിട്ടും, ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ബോധ്യമായതോടെ: അന്വേഷണസംഘത്തിന് കിട്ടിയത് നിര്‍ണായ വിവരങ്ങളും തെളിവുകളും

വീട്ടിലെ വളര്‍ത്തുനായയെ ആദ്യം വിഷം കഴിപ്പിച്ച് പരീക്ഷിച്ചായിരുന്നു കൂടത്തായി കൊലപാതക പരമ്പരകള്‍ ജോളിയാമ്മ ജോസഫ് നടത്തിയതെന്ന് അന്വേഷണസംഘം. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകകേസില്‍ ജോളിയെ വാഴവരയിലെ പഴയ കുടുംബ വീട്ടിലെത്തിച്ച് ഒമ്പത് മണിയോടെ തെളിവെടുപ്പ് നടത്തി.
നായക്ക് വിഷം നല്‍കി കൊന്നതാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതാണ് ജോളിക്ക് കൊലപാതക പരമ്പരകള്‍ക്ക് ധൈര്യം നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ജോളിയുടെ പിതാവ് കൃഷി ആവശ്യത്തിനായി വാങ്ങിവച്ച വിഷമാണ് നായക്ക് ജോളി നല്‍കിയത്. രാവിലെ ഏഴ് മണിക്കാണ് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ ജോളിയെ എത്തിച്ചത്. പിന്നീട് ഒമ്പതു മണിയോടെ വാഴവരയിലെ പഴയ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുകയായിരുന്നു. ജോളിയെ സ്‌റ്റേഷനിലേക്ക് മടക്കിയ ശേഷം
ഉച്ചയോടെ കട്ടപ്പന വലിയകണ്ടത്തെ വീട്ടിലെത്തി നാട്ടുകാരില്‍ നിന്നും പൊലീസ് മൊഴി ശേഖരിച്ചു. ജോളിയുടെ പിതാവും, മാതാവും വീട്ടിലുണ്ടായിരുന്നു. നെടുങ്കണ്ടത്തെ പ്രീഡിഗ്രി പഠനശേഷം ജോളിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























