ഇവിടെ ഇങ്ങനാണ് ഭായ് ;നിയന്ത്രണരേഖ കടന്നെത്തിയ പാക് പൗരന് ഇന്ത്യയുടെ സമ്മാനം; നിയന്ത്രണരേഖ കടന്നെത്തിയ പാകിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ സെെന്യം തിരിച്ചയച്ചു

ലോകത്തിന്റെ കയ്യടി നേടി ഇന്ത്യൻ സൈന്യം. നിയന്ത്രണരേഖ കടന്നെത്തിയ പാകിസ്ഥാൻ സ്വദേശിയെ തിരിച്ചയച്ചുകൊണ്ടാണ് ഇന്ത്യൻ സെെന്യം ലോകത്തിന്റെ കയ്യടി നേടിയിരിക്കുന്നത്. ഭയന്നു വിറച്ച പാക് പൗരനെ വെറുംകൈയോടെയല്ല സൈന്യം തിരിച്ചയച്ചത് ചോക്ലേറ്റും കെെനിറയെ സമ്മാനവും നൽകിയാണ് ഇയാളെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംഭവം. മുപ്പത്തിരണ്ടുകാരനായ ഷബീർ അഹമ്മദാണ് നിയന്ത്രണരേഖ കടന്നെത്തിയത്.
സംഭവത്തിൽ പാക് ജനത ഇന്ത്യൻ സൈന്യത്തിന്റെ പ്രവൃത്തിയെ പുകഴ്ത്തുകയാണ്. ശത്രുരാജ്യത്തിൽ നിന്നാണെങ്കിൽ കൂടി അബദ്ധത്തിൽ എത്തിപ്പെട്ട ഒരാളിനെ ആതിഥേയ മര്യാദകളോടെ സ്വീകരിച്ചത് ഇന്ത്യയുടെ നയതന്ത്രത്തെയും ,സംസ്കാരത്തെയുമാണ് വിളിച്ചോതുന്നതെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയത്. ഈ വർഷം മേയിലാണ് കശ്മീരിലെ തങ്ദാറിലെ പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് സൈന്യം ഷബീറിനെ പിടികൂടിയത്. തുടർന്ന് ഇയാളെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനായി സെെന്യം അധികാരികളെ സമീപിച്ചിരുന്നു. ഇതിനായി പാകിസ്ഥാൻ അധിനിവേശ കശ്മീർ അധികൃതരെ സൈന്യം സമീപിച്ചു.
ഇന്ത്യൻ സെെന്യം ഒരു പാകിസ്ഥാൻ പൗരനെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ജൂണിൽ നിയന്ത്രണരേഖ കടന്നെത്തിയ 11 വയസുകാരനെ സെെന്യം തിരിച്ചയച്ചിരുന്നു. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സെെന്യത്തിന്റെ പ്രവൃത്തി. പൂഞ്ച് ജില്ലയിലെ ചകൻ ദാ ബാഗിലൂടെയാണ് കുട്ടിയെ തിരിച്ചയച്ചത്. അതുപോലെ കഴിഞ്ഞ ജൂൺ 24ന് പൂഞ്ച് ജില്ലയിലെ ദേഗ്വാർ പ്രദേശത്തു നിന്ന് അതിർത്തി കടന്നെത്തിയ മുഹമ്മദ് അബ്ദുള്ളയെന്നയാളെ സെെന്യം പിടികൂടിയിരുന്നു. അതേദിവസം തന്നെ സെെന്യം ഇയാളെ സ്ഥലത്തെ പൊലീസിന് കെെമാറിയിരുന്നു.
തുടർന്ന് അധികാരികളുമായി ബന്ധപ്പെട്ട ശേഷം പൊലീസ് ഇയാളെ തൊട്ടടുത്ത ദിവസം തന്നെ തിരിച്ചയച്ചിരുന്നു. അബ്ദുള്ളയുടെ പ്രായവും മാനുഷിക പരിഗണനയും കണക്കിലെടുത്താണ് സെെന്യം തിരിച്ചയച്ചത്. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് ഒന്നുകൂടി ആത്മവിശ്വാസം കൂടിയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. നിരപരാധികളോടും സാധാരണക്കാരോടും ഇടപെടുമ്പോൾ ഇന്ത്യൻ സെെന്യം മാനുഷിക പരിഗണനയും, ധാർമ്മികതയോടുകൂടിയും, സംവേദന ക്ഷമതയും നിലനിറുത്തുന്നതായി ഒരു ഉദ്യാഗസ്ഥൻ പറഞ്ഞു. ശത്രുരാജ്യത്തിൽ നിന്നാണെങ്കിൽ കൂടി അബദ്ധത്തിൽ എത്തിപ്പെട്ട ഒരാളിനെ ആതിഥേയ മര്യാദകളോടെ സ്വീകരിച്ചത് ഇന്ത്യയുടെ നയതന്ത്രത്തെയും ,സംസ്കാരത്തെയുമാണ് വിളിച്ചോതുന്നതെന്നാണ് പാക് ജനതയുടെ അഭിപ്രായം. ഈ വർഷം ജനുവരിയിൽ നടന്ന ബലാകോട്ട് ആക്രമണത്തിനുശേഷം ഇന്ത്യ പാക് ബന്ധം വഷളായിരുന്നു. 2016 ജനുവരിയിൽ പത്താൻ കോട്ടിൽ ഇന്ത്യൻ വ്യോമസേന താവളത്തിനു നേരെയുണ്ടായ ആക്രമണവും തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ ചർച്ചയും പരാജയമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ പെട്ടെന്നുള്ള തീരുമാനത്തെത്തുടര്‍ന്ന്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു.
അതേസമയം ഇന്ത്യന്‍ പൗരന്മാരെ ഭീകരവാദികളാക്കി മുദ്ര കുത്താന്‍ ചൈനയുടെ പിന്തുണയോടെ പാകിസ്ഥാൻ ശ്രമം നടത്തുകയാണ്. അമേരിക്കയുടേയും ഫ്രാന്‍സിന്റേയും പിന്തുണയോടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം. ഇന്ത്യയിലെ നാലു പൗരന്മാരെ യുഎന്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പാകിസ്ഥാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്.
ചൈനയുടെ പിന്തുണയോടെ 1267 അല്‍ ഖ്വായ്ദ ഉപരോധ കമ്മിറ്റിയില്‍ രണ്ട് ഇന്ത്യക്കാരെ ആഗോള ഭീകരന്‍മാരായി പ്രഖ്യാപനം നടത്തിക്കാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാന്‍ കഴിഞ്ഞ ആഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയത്. ബലൂചിസ്ഥാനിലും, പെഷവാറിലും മുന്‍പ് നടന്നിട്ടുള്ള ഭീകരാക്രമണങ്ങളെ ഇവരുടെ മേല്‍ ചാര്‍ത്താന്‍ എഫ്ഐആറുകളും പാകിസ്ഥാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ സുരക്ഷ ഏജന്‍സി ഇന്ത്യയില്‍ തിരികെ എത്തിച്ച നാലു പേര്‍ക്കെതിരെയാണ് പാകിസ്ഥാന്റെ നീക്കം. 2017-ല്‍ ഫെബ്രുവരിയില്‍ നടന്ന ഭീകരാക്രമണം അപ്പാജി അങ്കാരയെന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ തലയിലിടാനാണ് പാക് കിണഞ്ഞ് പരിശ്രമിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന പദ്ധതികളുടെ ഭാഗമായി വിവിധ കമ്പനികള്‍ക്കായി ജോലി ചെയ്യാനെത്തുന്ന ഇന്ത്യക്കാരെയാണ് പാകിസ്ഥാന്‍ ഇത്തരത്തില്‍ ഭീകരരായി മുദ്ര കുത്താന്‍ ശ്രമിക്കുന്നത്. ഒരു മലയാളി യുവാവിനെ കുല്‍ഭൂഷണ്‍ യാദവിന് സമാനമായി പിടികൂടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ തകര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha

























