മാല മോഷണ കേസില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥർ കണ്ടത് കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെയും, മക്കളെയും; അടിമാലിയിൽ സംഭവിച്ചത്...

മാല മോഷണ കേസില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥർ കണ്ടത് കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെയും, മക്കളെയും. മാല മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം. അടിമാലിയില്‍ നിന്ന് മാങ്കുളത്തിനുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്തിരുന്ന ആനക്കുളം സ്വദേശി സരോജിനിയുടെ സ്വര്‍ണമാല മോഷണം പോയിരുന്നു.
അന്വേഷണത്തില്‍ ഇവരുടെ പിന്‍സീറ്റില്‍ ഇരുന്ന യുവതിക്ക് മാല ലഭിച്ചതായി മറ്റൊരു യാത്രക്കാരിയാണ് പറഞ്ഞത്. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സരോജിനി യുവതിയുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് സരോജിനി മാങ്കുളം പോലീസ് ഔട്ട് പോസ്റ്റില്‍ പരാതിപ്പെടുകയായിരുന്നു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ സിബി സിബിന്‍, നിഷാദ് എന്നിവര്‍ വിവരം അന്വേഷിക്കാന്‍ അവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെയും മക്കളെയും കൈ ഞരമ്ബ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ പോലീസുകാരും ചേർന്ന് എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























