Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് സ്വകാര്യ ഏജന്‍സിയെ കൊണ്ട് നടത്തിച്ച് കോടികള്‍ പിരിച്ചെടുക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം നിയമയുദ്ധത്തിലേക്ക്

23 NOVEMBER 2019 04:55 PM IST
മലയാളി വാര്‍ത്ത

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് സ്വകാര്യ ഏജന്‍സിയെ കൊണ്ട് നടത്തിച്ച് കോടികള്‍ പിരിച്ചെടുക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം മലയാളി വാര്‍ത്തപുറത്ത് കൊണ്ടുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു. ഭരണഘടനാ വിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രവര്‍ത്തകനായ അബ്ദുള്‍ വഹാബ് ഹരിജി നല്‍കിയിരുന്നു. തുടര്‍ന്ന് ആലുവ മുന്‍സിഫ് കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. സ്റ്റേ വെക്കേറ്റ് ചെയ്യാന്‍ റിട്ടേര്‍ണിംഗ് ഓഫീസര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളി. എന്നാല്‍ ഭരണഘടനാ പ്രകാരം തെരഞ്ഞെടുപ്പ് നടത്താമെന്നും ആലുവാ കോടതി നവംബര്‍ 27 കേസ് പരിഗണിക്കുമെന്നും കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് നടത്താമെന്ന് ഹൈക്കോടതി പറഞ്ഞത് തങ്ങള്‍ക്ക് അനുകൂല നിലപാടാണെന്ന് വ്യാഖ്യാനിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതോടെ അങ്കം മുറുകിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്നും രവീന്ദ്രദാസ് പറയുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് അബ്ദുള്‍ വഹാബ്. യൂത്ത് കോണ്‍ഗ്രസ്സിന്റെ ഭരണഘടനക്ക് വിരുദ്ധമായ തിരഞ്ഞെടുപ്പ് രീതി അവലംബിച്ചു, 35 വയസ്സ് കഴിഞ്ഞവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി, ഭാരവാഹിത്വത്തിലേക്ക് മത്സരിക്കേണ്ട വരെ അഭിമുഖത്തിലൂടെ തീരുമാനിച്ചു തുടങ്ങിയ പരാതികളാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ആ സ്‌റ്റേ പ്രാഥമിക വാദത്തിന് ശേഷം ആലുവ മുന്‍സിഫ് കോടതി അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. അതിനെതിരെയാണ് ഇന്നലെ സംസ്ഥാന വരണാധികാരി മുരുഗന്‍ മണിരത്‌നം ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വിഷയത്തില്‍ ഇടപെട്ടില്ല. സ്വകാര്യ ഏജന്‍സിയെ കൊണ്ട് തെരഞ്ഞെടുപ്പ് നടത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചില കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്. മെമ്പര്‍ഷിപ്പിന് 75 രൂപയാണ് തെരഞ്ഞെടുപ്പ് നടത്തുന്നസ്വകാര്യ ഏജന്‍സി ഫീസ് ഈടാക്കുന്നത്. നിശ്ചിത സമയം കഴിഞ്ഞ് അംഗത്വം എടുക്കാന്‍ ചെന്നാല്‍ 150 രൂപ നല്‍കണം. അങ്ങനെ ആറ് കോടിയോളം രൂപ കേരളത്തിലെ പ്രവര്‍ത്തകരില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം സ്വകാര്യ ഏജന്‍സിവഴി പിരിച്ചെടുത്തെന്നാണ് ആക്ഷേപം. 14 ജില്ലകളിലെയും സംസ്ഥാന നേതൃത്വത്തിലെയും തെരഞ്ഞെടുപ്പ് നടത്തുന്നതിനും മറ്റുമായി നാല് കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

പണം തട്ടാന്‍ സ്വകാര്യ ഏജന്‍സി തന്ത്രപരമായ നീക്കമാണ് നടത്തിയതെന്നാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മൂന്ന് വോട്ട് കിട്ടുന്നവര്‍ക്ക് ജില്ലാ സെക്രട്ടറിയാകാം എന്നാണ് സ്വകാര്യ തെരഞ്ഞെടുപ്പ് ഏജന്‍സിയുടെ നിര്‍ദ്ദേശം. അതോടെ ഒരു ജില്ലയില്‍ നിന്ന് 100ലധികം നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഒരു നാമനിര്‍ദ്ദേശ പത്രികയുടെ വില 7500 രൂപയാണ്. ഇത്തരത്തില്‍ 14 ജില്ലകളില്‍ നിന്നായി കോടികളാണ് കൊയ്യുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇതേ തുടര്‍ന്നാണ് ഈ തെരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയത്.

സ്‌റ്റേ നീക്കം ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രവീന്ദ്ര ദാസും തെരഞ്ഞെടുപ്പ് നടത്തുന്ന സ്വകാര്യ ഏജന്‍സിയും ഏര്‍പ്പെടുത്തിയ വക്കീലാകട്ടെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ അല്‍ജോ കെ ജോസഫാണ്. ഇതിനെതിരെയും യൂത്ത് കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. വിവാദമായ അഗസ്ത്യാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇറ്റലിക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിന് ജാമ്യം എടുക്കാന്‍ കോടതിയില്‍ ഹാജരായതിനാണ് ഇടുക്കി സ്വദേശിയായ അല്‍ജോ കെ. ജോസഫിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. അങ്ങനെ ആകെ മൊത്തം കുളമായിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (6 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (6 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends