Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ബഹ്റ എൻ ഐ എയിലേക്ക്,പിണറായിയുടെ ഉറക്കം പോകും;സി ബി ഐയിലോ ദേശീയ അന്വേഷണ ഏജൻസിയിലോ ലോകനാഥ് ബഹ്റക്ക് നിയമനം ഉറപ്പായി; നരേന്ദ്ര മോദിയുടെ നിർദ്ദേശാനുസരണം പിണറായി ബഹ്റയെ നിയമിച്ചു എന്നാണ് കോൺഗ്രസിന്റെ ആരോപണം

23 NOVEMBER 2019 05:23 PM IST
മലയാളി വാര്‍ത്ത

സി പി എമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥ ആവർത്തിക്കുന്ന കോൺഗ്രസിന് മുന്തിരിവള്ളികൾ സമ്മാനിച്ചുകൊണ്ട് സി ബി ഐയിലോ ദേശീയ അന്വേഷണ ഏജൻസിയിലോ ലോകനാഥ് ബഹ്റക്ക് നിയമനം ഉറപ്പായി. ബഹ്റയെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിയാക്കിയത് നരേന്ദ്ര മോദി പറഞ്ഞിട്ടാണെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് മോദി ഇടപെട്ട് ബഹ്റക്ക് അത്യാകർഷകമായ തസ്തിക നൽകുന്നത്.

ബഹ്റക്ക് ഡിസംബറിൽ തന്നെ കേന്ദ്ര നിയമനം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സി ബി ഐയിലോ എൻ ഐ എയിലോ നിയമനം ലഭിക്കുകയാണെങ്കിൽ വിരമിച്ച ശേഷം ഏതെങ്കിലും സുപ്രധാന പദവിയിൽ തുടരാൻ കഴിയുമെന്നാണ് ലോക്നാഥ് ബഹ്റ കരുതുന്നത്. കേന്ദ്ര സർക്കാരും നരേന്ദ്രമോദിയുമായി അടുത്ത ബന്ധമാണ് ബഹറക്കുള്ളത്. ഇക്കാര്യം കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നിൽ എസ് എൻ സി ലാവ്ലിൻ കേസാണെന്നും അന്ന് മുല്ലപ്പള്ളി പറഞ്ഞു. സി ബി ഐയിൽ ബഹ്റ എത്തിയാൽ ലാവ്ലിൻ കേസിൽ പിണറായിയെ രക്ഷിക്കുമെന്നും ആരോപണമുണ്ട്.

മാവോയിസ്റ്റുകളെ കൊന്ന കേസിലും രണ്ട് സിപിഎം പ്രവർത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കേസിലും ബഹ്റ കർശന നിലപാടാണ് സ്വീകരിച്ചത്. മാവോയിസ്റ്റുകൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയമാണ്. മാവോയിസ്റ്റുകളോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. അത് ബഹ്റ നടപ്പിലാക്കി. റ്റി.പി. സെൻകുമാറിനെ പോലൊരു ബി ജെ പി നേതാവിനെ ഒഴിവാക്കിയാണ് ബഹ്റ സംസ്ഥാനത്ത് പോലീസ് മേധാവിയായത്. ബഹ്റക്ക് പിണറായിയും സി പി എമ്മുമായി യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം സർക്കാരിന് പ്രിയപ്പെട്ടവനായി.

മുമ്പ് സി ബി ഐയിൽ ബഹ്റ ജോലി ചെയ്തിരുന്നു. ഗ്രഹാം സ്റ്റയിൻസ്, പുരുളിയ സംഭവം, മുംബൈ ബോംബ് ആക്രമണം തുടങ്ങിയ കേസുകൾ ബഹ്റ അന്വേഷിച്ചതാണ്. 2009 ൽ അദ്ദേഹം ദേശീയ കുറ്റാന്വേഷണ ഏജൻസിയിൽ ചേർന്നു. എൻ ഐ എയുടെ സ്ഥാപകരിൽ ഒരാളാണ് ബഹ്റ.2009 ൽ രാഷ്ട്രപതിയുടെ മെഡലിനും ബഹ്റ അർഹനായിട്ടുണ്ട്. ഇസ്റഹ് ജഹാൻ കേസിൽ കുറ്റാരോപിതരായ പ്രധാനമന്ത്രിയെയും അമിത് ഷായെയും രക്ഷിച്ചതിനുള്ള പ്രത്യൂപകാരമാണ് ബഹ്റക്ക് കേരളത്തിൽ ലഭിച്ച ഡിജിപി പദവിയെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകൾ അടങ്ങുന്ന ഫയൽ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. പ്രധാനമന്ത്രിയെയും അമിത് ഷായെയും രക്ഷിക്കാൻ ബഹ്റ തയ്യാറാക്കിയ റിപ്പോർട്ട് താൻ കണ്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇതിനെ കുറിച്ച് പ്രതികരിക്കാൻ ബഹ്റ തയ്യാറായില്ല.

പ്രധാനമന്ത്രി വിചാരിക്കാതെ ബഹറക്ക് ദേശീയ തസ്തികയിൽ എത്താൻ കഴിയില്ല. അത്തരമാരു തസ്തികയിൽ ബഹ്റ എത്തുകയാണെങ്കിൽ പിണറായിക്ക് ഉറക്കം നഷ്ടപ്പെടും. നരേന്ദ്ര മോദിയുടെ നിർദ്ദേശാനുസരണം പിണറായി ബഹ്റയെ നിയമിച്ചു എന്നാണ് കോൺഗ്രസിന്റെ ആരോപണം. മുല്ലപള്ളിക്ക് പിണറായിയും മറുപടി പറഞ്ഞില്ല. അടുത്ത ഡി ജി പി ക്ക് വേണ്ടിയുള്ള ഇടി തുടങ്ങി കഴിഞ്ഞു. എന്നാൽ ബഹ്റക്ക് പകരം വയ്ക്കാൻ കേരള പോലീസിൽ മറ്റൊരാളില്ല. സർക്കാരിന് അത്രയും പ്രിയപ്പെട്ടവനാണ് ബഹ്റ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (6 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (6 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends