മാപ്പ് ചോദിച്ചു; കെട്ടിപ്പിടിച്ചു; ഒരു കുട്ടിക്കും ഇത്തരമൊരു ഗതികേട് വരരുതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്; നിർവികാരനായി ഷെഹ്‌ലയുടെ പിതാവ്

വയനാട് ബത്തേരിയിൽ പാമ്പു കടിയേറ്റു മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്‌ല ഷെറിന്റെ കുടുംബത്തെ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് സന്ദർശിച്ചു. സംഭവിച്ച പിഴവിൽ ഷെഹ്‌ല ഷെറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് അദ്ദേഹം മാപ്പുപറഞ്ഞു. മന്ത്രി വി.എസ്. സുനിൽ കുമാറിനൊപ്പമായിരുന്നു രവീന്ദ്രനാഥ് ഷെഹ്‍ലയുടെ വീട്ടിൽ എത്തിയത്. ഷെഹ്‌ലയുടെ പിതാവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മന്ത്രി പിതാവിൽ നിന്നും കുടുബാംഗങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി.
ഒരു കുട്ടിക്കും ഇത്തരമൊരു ഗതികേട് വരരുതെന്നും പറഞ്ഞു. ഷെഹ്‌ലയുടെ വീട് സന്ദർശിച്ച ശേഷം ഷെഹ്‌ല പഠിച്ചിരുന്ന സർവജന സ്കൂളിലും മന്ത്രിമാർ സന്ദർശനം നടത്തുകയുണ്ടായി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സർവജന സ്കൂളിന്റെ നവീകരണത്തിനായി 2 കോടി രൂപ കൂടി അനുവദിക്കുമെന്നും സന്ദർശനത്തിനു ശേഷം മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























