അച്ഛന്‍ ചെയ്ത തെറ്റിന് ശിക്ഷ മകന്....പതിനാലുകാരനെ അച്ഛന്റെ സുഹൃത്തുക്കള്‍ മര്‍ദിച്ചു

അച്ഛന്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനാലുകാരനായ മകനെ അച്ഛന്റെ സുഹൃത്തുക്കള്‍ മര്‍ദിച്ചു. ആനയറ സ്വദേശി നീരജിനാണ് ക്രൂരമര്‍ദനമേറ്റത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. നീരജ് അമ്മയുടെ വീട്ടില്‍ നിന്ന് ആനയറയിലെ അച്ഛന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അച്ഛന്റെ സുഹൃത്തുക്കളായ രാജേഷ്, അരുണ്‍ എന്നിവരാണ് മര്‍ദിച്ചത്. ഇവരില്‍ ഒരാളുടെ ഫോണ്‍ നീരജിന്റെ അച്ഛന്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. നീരജിന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. വയറ്റിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് നീരജ്.
https://www.facebook.com/Malayalivartha

























