ഊഹിക്കുന്നതിലും അപ്പുറം... മഹാരാഷ്ട്രയില്‍ ഉറക്കമെണീക്കും മുമ്പ് ഉദ്ദവ് താക്കറേയ്ക്ക് എല്ലാം നഷ്ടമായത് അജിത് പവാറിന്റെ ഒറ്റയാള്‍ നീക്കത്തിലൂടെ; വല്യച്ഛന്‍ ശരത് പവാറിനെ വിശ്വസിച്ച് മുഖ്യമന്ത്രി പദം സ്വപം കണ്ട് കിടന്നുറങ്ങിയ ഉദ്ദവ് താക്കറേ ഉണര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി; വല്യച്ഛനെ മലര്‍ത്തിയടിച്ച പൊന്നുമോന്‍ അജിത് പവാര്‍ കണ്ണിലുണ്ണിയാകുന്നു

ബിജെപിയെ സംബന്ധിച്ച് മഹാരാഷ്ട്ര പിടിക്കുക എന്നത് അഭിമാന പോരാട്ടമായിരുന്നു. കൂടെ നിന്ന് ജയിച്ച ശേഷം ചതിച്ച ശിവസേനയെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുക എന്ന തന്ത്രമാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ അജിത് പവാറിലൂടെ നടപ്പിലാക്കിയത്. മുഖ്യമന്ത്രിയായി ശിവസേനയുടെ ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ് എന്‍സിപിയുടെ അതികായന്‍ ശരത് പവാര്‍. പവാറിനെ വിശ്വസിച്ച് കിടന്നുറങ്ങി എന്ന കുറ്റമേ ഉദ്ദവ് താക്കറെ ചെയ്ത്തുള്ളൂ. നേരം പുലര്‍ന്നപ്പോള്‍ പത്രങ്ങള്‍ നിറയെ കടുവയുടെ മുന്നില്‍ നില്‍ക്കുന്ന ഉദ്ദവ് താക്കറേയുടെ ചിത്രങ്ങള്‍. ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആകുമെന്ന് എല്ലാ പത്രങ്ങളും ഉറപ്പിച്ചു. എന്നാല്‍ ടിവി ഇട്ടപ്പോള്‍ ദേ ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നു. ഒപ്പം പ്രതീക്ഷ നല്‍കിയ ശരത് പവാറിന്റെ അനിന്തരവന്‍ ഉപമുഖ്യമന്ത്രിയും. എല്ലാം നിമിഷ നേരം കൊണ്ട് മാറി മറിഞ്ഞു.
അങ്ങനെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഫഡ്‌നാവിസിന് തോളോട് തോള്‍ ചേര്‍ന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. അജിത് പവാറിന്റെ തീരുമാനം തീര്‍ത്തും വ്യക്തിപരമെന്ന് വിശദീകരിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തുവന്നിട്ടുണ്ട്. ശരദ് പവാറിന്റെ ജ്യേഷ്ഠന്‍ അനന്ത് റാവു പവാറിന്റെ മകനാണ് അജിത് പവാര്‍.
ചിറ്റപ്പന്‍ ശരദ് പവാറിന്റെ പാത പിന്തുടര്‍ന്ന് എന്‍സിപിയിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലും സജീവമായ അജിത് പവാറിനെ 'ദാദ' എന്നാണ് അണികളും സഹപ്രവര്‍ത്തകരും വിശേഷിപ്പിക്കുന്നത്. ചിറ്റപ്പന്റെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് പലകുറി ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരെയും വെട്ടാന്‍ അജിത് പവാര്‍ ഒരുക്കമാണെന്ന് പാര്‍ട്ടിയില്‍ തന്നെ അടക്കം പറച്ചിലുകള്‍ സജീവമായിരുന്നു. ഈ പറച്ചിലുകളെ ശരിവെയ്ക്കുന്ന നീക്കമാണ് അജിത് പവാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
60 കാരനായ അജിത് പവാര്‍ തന്റെ 20 ാം വയസ്സിലാണ് രാഷ്ട്രീയത്തില്‍ സജീവമായിത്തുടങ്ങിയത്. സഹകരണസംഘത്തിലൂടെയായിരുന്നു ആദ്യ പ്രവര്‍ത്തനങ്ങള്‍. 1991ല്‍ ആദ്യമായി ബാരാമതി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. മന്ത്രി സ്ഥാനത്തേക്കെത്തി. കാര്‍ഷികം, വൈദ്യുതി, ജലവിഭവം, എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 20122014 കാലയളവില്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി സ്ഥാനവും വഹിച്ചു.
2009ലെ തിരഞ്ഞെടുപ്പ് മുതല്‍ക്ക് തന്നെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാവാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ ഛഗന്‍ ബുജ്പാലിനെയായിരുന്നു തല്‍സ്ഥാനത്തേക്ക് നിയമിച്ചത്. എന്നാല്‍ 2013ല്‍ അജിത് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. പിന്നാലെയെത്തിയ അഴിമതി ആരോപണത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് നേടി ഇതേ സ്ഥാനത്തേക്ക് തിരിച്ചെത്തി. 2014ല്‍ സ്ഥാനമൊഴിഞ്ഞു. ഇതിനുശേഷം പ്രമുഖ സ്ഥാനങ്ങളില്‍ നിയോഗിക്കപ്പെട്ടിരുന്നില്ല. അപ്രതീക്ഷിതമായാണ് ഫഡ്‌നാവിസ് മന്ത്രിസഭയിലേക്കുള്ള പ്രവേശം.
സുനേത്ര പവാറാണ് അജിത് പവാറിന്റെ ഭാര്യ. ജയ് പവാര്‍, പാര്‍ഥ് പവാര്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളുണ്ട്.
തോളോട് തോള്‍ ചേര്‍ന്ന് മത്സരിക്കുകയും അവസാനം കുറച്ച് എംഎല്‍എമാര്‍ ഒപ്പം ഉണ്ടെന്ന് അഹങ്കരിച്ച ശിവസേന മുഖ്യമന്ത്രി പദം വിട്ടുനല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. അതിന് അജിത് പവാറിനെ കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് അമിത് ഷാ. അങ്ങനെ എന്‍സിപിയുടെ ദാദ മഹാരാഷ്ട്രക്കാരുടേയും ദാദയായി മാറുകയാണ്.
https://www.facebook.com/Malayalivartha

























