Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഒന്നും മറന്നില്ലല്ലോ അയ്യപ്പാ... ശബരിമലയില്‍ കുടുംബസമേതം പോകണമെന്ന ആവശ്യം ഉന്നയിച്ച് പഴയ രഹ്ന ഫാത്തിമ ഐജി ഓഫീസില്‍; ശാന്തമായ ശബരിമലയില്‍ കയറിയിറങ്ങാന്‍ ആക്ടിവിസ്റ്റുകളെ അനുവദിക്കില്ലെന്ന മന്ത്രി കടകം പള്ളിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാകുമോ? ശബരിമലയുടെ സമാധാനാന്തരീക്ഷം എന്തിനാ തകര്‍ക്കുന്നേ

24 NOVEMBER 2019 10:42 AM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ ശബരിമല പരമ ശാന്തമാണ്. ആര്‍ക്കും ഒരു യുവതികളേയും ശബരിമലയില്‍ കയറ്റേണ്ട. ഫലമോ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കും റെക്കാര്‍ഡ് വരുമാനവും. കഴിഞ്ഞ വര്‍ഷത്തെ എടുത്ത് ചാട്ടത്തില്‍ സര്‍ക്കാരും സിപിഎമ്മും ദേവസ്വം ബോര്‍ഡും പാഠം പഠിച്ചതാണ്. പാര്‍ട്ടിയിലെ തന്നെ ഭക്തര്‍ ഒന്നോടെ ഒലിച്ച് പോയി. ലോക്‌സഭയില്‍ തോറ്റ് തുന്നം പാടി. ശബരിമലയില്‍ വരുമാനം കുറഞ്ഞതോടെ ദേവസ്വം ബോര്‍ഡില്‍ ശമ്പളം കൊടുക്കാനുള്ള പണം പോലും ഇല്ലാതായി. എല്ലാം തകര്‍ന്നടിഞ്ഞപ്പോഴാണ് ശബരിമല സുപ്രീം കോടതി വിധി വീണ്ടും വന്നത്. പഴയ ആവേശത്തില്‍ എടുത്തു ചാടേണ്ടെന്ന് പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിച്ചതോടെ ശബരിമല തികച്ചും ശാന്തമാണ്. ഭക്തര്‍ക്കും സര്‍ക്കാരിനും പാര്‍ട്ടിക്കും ദേവസ്വം ബോര്‍ഡിനും കെഎസ്ആര്‍ടിസിയ്ക്കും പോലീസിനും എല്ലാം സന്തോഷം മാത്രം. ഭക്തര്‍ക്ക് പഴയ പോലീസ് സ്വാമിയെ തിരിച്ചു കിട്ടുകയും ചെയ്തു. അതിനിടെ ദേ അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച് വീണ്ടും ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ രംഗത്ത്.

ശബരിമലയില്‍ പോകുന്നതിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രഹന കൊച്ചി ഐജി ഓഫിസിലെത്തി. ഇത്തവണ എന്തുവന്നാലും ശബരിമലയ്ക്ക് പോകുമെന്ന് അവര്‍ വെല്ലുവിളിച്ചു. ഉടന്‍ ഇതിനായി മാലയിടുമെന്നും അവര്‍ പറഞ്ഞു. ഈ മണ്ഡലകാലത്ത് തന്നെ കുടുംബസമേതം മല കയറുമെന്നും അവര്‍ വെല്ലുവിളിച്ചു.

നേരത്തെ, ശബരിമലയില്‍ പ്രവേശിക്കാന്‍ തനിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും,ഐ ജി മനോജ് എബ്രാഹാമുമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ രംഗത്ത് വന്നിരുന്നു. മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ സംസാരത്തിനിടയിലാണ് രഹ്ന ഫാത്തിമ വിശ്വാസ ലംഘനം നടത്താന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്.

തന്നെ സന്നിധാനത്ത് പ്രവേശിപ്പിക്കാമെന്ന് പോലീസ് ഉറപ്പ് തന്നിരുന്നു.ആദ്യം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട തനിക്ക് പമ്പയിലെ ഗണപതി കോവില്‍ വരെ സ്വന്തം റിസ്‌ക്കില്‍ വരാനായിരുന്നു നിര്‍ദേശം.അവിടെ നിന്ന് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച് ബാക്കി തീരുമാനിക്കാമെന്ന് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ അറിയിച്ചെങ്കിലും താന്‍ ജില്ലാ കലക്ടര്‍ നൂഹിനോടും,ഐ ജി മനോജ് എബ്രാഹാമിനോടും സംസാരിച്ചിരുന്നതായും അവര്‍ക്ക് സന്ദേശം നല്‍കിയിരുന്നതായും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവരെ അറിയിച്ചു.

താന്‍ പുറപ്പെടും മുന്‍പും വിവരം ഇരുവരെയും അറിയിച്ചിരുന്നു.പമ്പയിലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് കലക്ടറും ഉറപ്പ് പറഞ്ഞു. ഗണപതി കോവില്‍ എത്തുംവരെ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയാണെന്ന് പോലും മനസില്ലാക്കാന്‍ കഴിഞ്ഞില്ല. മല കയറാന്‍ പോലീസ് നല്ല രീതിയില്‍ സഹായിച്ചു.പക്ഷെ കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോള്‍ പിന്നെ പോകാന്‍ പറ്റാതെ വന്നു. അതാണ് പിന്മാറിയതെന്ന് ഇവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ തവണ വിശ്വാസികളെ അവഹേളിച്ച് രഹ്ന ഫാത്തിമ കറുത്ത വസ്ത്രവും ധരിച്ച് കൈലി പൊക്കിയുടുത്ത് ഇട്ട ചിത്രം ഏറെ വിവാദമായിരുന്നു. അതിന് ശേഷമാണ് ഹെല്‍മറ്റും വച്ച് രഹ്നയേയും മറ്റൊരു യുവതിയേയും പോലീസ് ജാക്കറ്റുമണിഞ്ഞ് പരിവാര സമേതം സന്നിധാന നടപ്പന്തല്‍ വരെ എത്തിച്ചത്. ഭക്തര്‍ ശക്തമായ ശരണംവിളി നടത്തിയതോടെ എല്ലാം മാറി മറിഞ്ഞു. ശബരിമല കയറിയത് ആക്ടിവിസ്റ്റായ രഹാന ഫാത്തിമയാണെന്ന് അറിഞ്ഞതോടെ സര്‍ക്കാരിനും അങ്കലാപ്പായി. തന്ത്രി നടയടയ്ക്കുമെന്ന് പറഞ്ഞതോടെ പോലീസ് രഹ്നയെ താഴെയിറക്കി. അതിന് ശേഷം അയ്യപ്പ ഭക്തരെ അവഹേളിക്കുന്ന പോസ്റ്റിട്ട രഹ്നയെ ജയിലിലാക്കുകയും ചെയ്തു. എന്നിട്ടും പഠിക്കാതെ വീണ്ടും വെല്ലുവിളിച്ച് ശബരിമലയില്‍ കയറാന്‍ ഒരുങ്ങുകയാണ് രഹ്ന ഫാത്തിമ. രഹ്നയുടെ ആവശ്യത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുമോയെന്ന് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (6 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (7 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (7 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (7 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (7 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (7 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (8 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (8 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (8 hours ago)

Malayali Vartha Recommends