സൂര്യനെല്ലിയില്‍ നിന്നും മുട്ടുകാടിലേക്ക് തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട് മരണം; 14 പേര്‍ക്ക് പരിക്ക്

സൂര്യനെല്ലിയില്‍ നിന്നും മുട്ടുകാടിലേക്ക് തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു. അപകടത്തിൽ സൂര്യനെല്ലി സ്വദേശികളായ കാര്‍ത്തിക സുരേഷ്, അമല എം ശെല്‍വം എന്നിവർ മരിച്ചു. കാര്‍ത്തിക അപകടസ്ഥലത്ത് വെച്ചും അമല അടിമാലി താലൂക്ക് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. മറ്റുള്ളവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha

























