കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടിയാല്‍ എന്ത് സംഭവിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരവുമായി ഒരു വീഡിയോ വൈറൽ
കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടിയാല്‍ എന്ത് സംഭവിക്കും? വലിയൊരു സംശയമാണല്ലേ ? ആ സംശയത്തിനുള്ള ഉത്തരമിതാ. വീഡിയോ അടക്കം ഈ ചോദ്യത്തിനുള്ള ഉത്തരം എല്ലാവർക്കും കിട്ടുന്നുണ്ട്. വിവാഹ വീഡിയോ ഷൂട്ടിങ്ങിനിടെ മതിലില്‍ ഇരുന്ന കുരങ്ങന് വധുവിന്റെ തലയിലെ പൂമാലയില്‍ കുരങ്ങന് കൈ വച്ചു. വിവാഹവീഡിയോ എടുക്കാനെത്തിയ വധുവിന്റെ തലയിലെ മുല്ലപ്പൂമാലയില് കുരങ്ങന് പിടിക്കുകയായിരുന്നു.
അതില്‍ നിന്നും പൂ പറിച്ച് കുരങ്ങൻ തിന്നുകയായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ വധുവരന്മാര് കുഴങ്ങി. പതിയെ മുന്നോട്ട് മാറാന്‍ നോക്കിയപ്പോഴാകട്ടെ കുരങ്ങന് ശക്തമായി മാലയില്‍ പിടിക്കുകയുണ്ടായി. ഒടുവിൽ വരൻ മാലയുടെ ഒരു കഷ്ണം പൊട്ടിച്ച് നല്‍കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലാവുകയും ചെയ്തു. പൂ പറിച്ച് തിന്നുകയായിരുന്നു കുരങ്ങൻ.
https://www.facebook.com/Malayalivartha