പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടമുണ്ട്; സിനിമകള്‍ കാണാന്‍ ഇഷ്ടമില്ല; ചിലസമയങ്ങളില്‍ ഡിസ്കവറി ചാനല്‍ കാണാറുണ്ട്; മൻ കി ബാത്തിൽ പ്രധാന മന്ത്രി
പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടമുണ്ട്. എന്നാൽ സിനിമകള്‍ കാണാന്‍ ഇഷ്ടമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ 59-ാം എപ്പിസോഡിലായിരുന്ന അദ്ദേഹം തന്റെ വായനാശീലത്തെക്കുറിച്ച് പറഞ്ഞത്.
എന്നാൽ ഗൂഗിള്‍ വന്നതോടെ വായനശീലം കുറഞ്ഞതായും അദ്ദേഹം പറയുകയുണ്ടായി . ഈ ദിവസങ്ങളില്‍ കൂടുതല്‍ വായിക്കാന്‍ കഴിയുന്നില്ല. ഏതുസമയത്തും എന്തുവിവരവും തേടാനായി ഗൂഗിള്‍ ഉള്ളതിനാല്‍ അത് നമ്മുടെ വായനാശീലത്തെ നശിപ്പിക്കുകയാണെന്നും പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി. മന് കി ബാത്ത് പരിപാടിയില്‍ ഹരിയാനയില്‍നിന്നുള്ള അഖില്‍ എന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമകള്‍ കാണാന്‍ താത്പര്യമില്ലാത്ത തനിക്ക് പുസ്തക വായനയാണ് ഏറെ പ്രിയമെന്നും, പതിവായി ടി.വി. കാണാറില്ലെന്നും മോദി മാത്രമല്ല ചിലസമയങ്ങളില്‍ ഡിസ്കവറി ചാനല്‍ കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha