പ്രതികരിച്ചവർക്ക് നേരെ ഭീഷണിയുമായി നാട്ടുക്കാർ; ഷഹലയുടെ കുടുംബത്തിന് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി അച്ഛനും മകളും
ഷഹ്ല ഷെറിന് പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയ സഹപാഠിക്കും അച്ഛനും നേരെ ഭീഷണിയുമായി നാട്ടുകാർ. സ്കൂള്‍ അധികൃതരുടെ അനാസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ച ഷഹ്ലയുടെ കൂട്ടുകാരി വിസ്മയക്കും പിതാവിനും നേരെ നാട്ടുകാരുടെ ഭീഷണി. തന്റെ അച്ഛനെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നും വിസ്മയ എന്ന കുട്ടി പറഞ്ഞു.
വിസ്മയയുടെ പിതാവ് രാജേഷാണ് തങ്ങള്‍ക്ക് നേരെ നാട്ടുകാരില്‍ ചിലരുടെ ഭീഷണിയുള്ളതായി വെളിപ്പെടുത്തിയത്. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷനില്‍ സ്കൂളിനെതിരെ മൊഴി നല്കി. പക്ഷേ ഭീഷണികളില്‍ പേടിക്കുന്നില്ലെന്നും, ഷഹലയുടെ കുടുംബത്തിന് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി . വിഷയത്തില്‍ പ്രതികരിച്ച മകളോട് അഭിമാനം മാത്രമേ ഉള്ളുവെന്നും രാജേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha